കാൽഗറി: ഒക്ടോബർ 20-ന് നടക്കാനിരിക്കുന്ന കാൽഗറി മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളിലെ സുരക്ഷ ഉറപ്പാക്കുക എന്നത് വോട്ടർമാർക്കിടയിൽ ഒരു പ്രധാന ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. അടുത്തിടെയായി, യാത്രാ സംവിധാനങ്ങളിലെ സാമൂഹിക അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിനായി നഗരസഭ കോടിക്കണക്കിന് ഡോളർ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. കൂടുതൽ പീസ് ഓഫീസർമാരെ (നിയമപാലകർ) നിയമിക്കുക, ഭവനരഹിതർക്കായി പ്രവർത്തിക്കുന്ന സംഘടനകളുമായി സഹകരിക്കുക, അടിയന്തര പ്രതികരണ സമയം കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾ മാറ്റുക തുടങ്ങിയ നിരവധി പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പാക്കി. ഈ ശ്രമങ്ങൾ ഫലം കാണുന്നുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ബസിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ ഇപ്പോഴും ആശങ്കയുണ്ടെന്ന് നിരവധി കാൽഗറി നിവാസികൾ പറയുന്നു. ഈ വിഷയത്തിന് തങ്ങളുടെ വോട്ടിൽ വലിയ സ്വാധീനമുണ്ടെന്നും അവർ സൂചിപ്പിക്കുന്നു.
ഗതാഗത സംവിധാനങ്ങളിലെ അരക്ഷിതാവസ്ഥയും തുറന്ന ലഹരി ഉപയോഗവുമാണ് യാത്രക്കാരുടെ സുരക്ഷാ സംബന്ധമായ ആശങ്കകൾക്ക് പ്രധാന കാരണമെന്ന് നഗരത്തിന്റെ ട്രാൻസിറ്റ് പബ്ലിക് സേഫ്റ്റി ഡെപ്യൂട്ടി ചീഫ് മൈക്കിൾ പ്രാറ്റ് സമ്മതിക്കുന്നു. 2024 മെയ് മാസത്തിലെ കണക്കനുസരിച്ച്, സർവേയിൽ പങ്കെടുത്തവരിൽ 47 ശതമാനം പേരും സുരക്ഷാ കാരണങ്ങളാൽ ബസ് യാത്ര ഒഴിവാക്കുന്നതായി പറഞ്ഞിരുന്നു. എന്നാൽ ഈ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും, ഈ വളർച്ചയും മുന്നേറ്റവും നിലനിർത്താൻ അടുത്ത കൗൺസിലും സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോൾ, അഞ്ച് പ്രധാന മേയർ സ്ഥാനാർത്ഥികളും യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യത്യസ്തമായ പദ്ധതികളാണ് മുന്നോട്ടുവെക്കുന്നത്.
സ്ഥാനാർത്ഥികളിൽ, ജെഫ് ഡേവിസൺ ട്രെയിനുകളിൽ കൂടുതൽ പീസ് ഓഫീസർമാരെ വിന്യസിക്കാനും സുരക്ഷിതമായ ഓപ്പറേറ്റർ കാബിനുകൾ, പാനിക് ബട്ടണുകൾ, വീഡിയോ നിരീക്ഷണം, വേഗത്തിലുള്ള പ്രതികരണ സംവിധാനം എന്നിവ ഒരുക്കാനും പദ്ധതിയിടുന്നു.
ജെറോമി ഫാർകാസ് ,കൂടുതൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം, കൂടാതെ എല്ലാ ട്രാൻസിറ്റ് സ്റ്റോപ്പുകളിലെയും സുരക്ഷ, ലഭ്യത എന്നിവ വിലയിരുത്തുന്നതിന് ഒരു ട്രാൻസിറ്റ് അഡ്വക്കേറ്റ് റോൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.
ജ്യോതി ഗോണ്ടെക്, തുറന്ന ലഹരി ഉപയോഗം അവസാനിപ്പിക്കാനും പോലീസ്, ട്രാൻസിറ്റ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഔട്ട്‌റീച്ച് പ്രവർത്തകരെ ഉൾപ്പെടുത്താനും, പൊതുസ്ഥലങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ അറിയിക്കാനായി ഒരു നോൺ-എമർജൻസി പ്രതികരണ ലൈൻ സ്ഥാപിക്കാനും നിർദ്ദേശിക്കുന്നു.
സോണിയ ഷാർപ്പ്, 500 പുതിയ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള പാർട്ടി വാഗ്ദാനം ട്രാൻസിറ്റ് സുരക്ഷയ്ക്കും സഹായകമാകുമെന്ന് പറയുന്നു.
ബ്രയാൻ തീസ്സൻ, കൂടുതൽ ക്യാമറകളും ലൈറ്റിംഗും സ്ഥാപിക്കാനും, പോലീസ്, ട്രാൻസിറ്റ് പോലീസ് എന്നിവരുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന സഹായ ടീമുകൾക്ക് 24/7 ധനസഹായം നൽകാനും നിർദ്ദേശിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
No security, no vote! Calgary voters toughen stance on transit safety



