ന്യൂ ബ്രൺസ്‌വിക്: ന്യൂ ബ്രൺസ്‌വിക്കിലെ പ്രശസ്തമായ റെൻഫോർത്ത് വാർഫിൽ ഐസ് ഫിഷിംഗിനായി സ്ഥിരമായ കൂടാരങ്ങൾ സ്ഥാപിക്കുന്നത് നഗരസഭ തടഞ്ഞു. കെന്നബെക്കാസിസ് നദിയിൽ ഐസ് ഫിഷിംഗിനായി എത്തുന്ന വാഹനങ്ങളും ഭാരമേറിയ കൂടാരങ്ങളും പ്രവേശിക്കുന്നത് തടയുന്നതിനായി നഗരസഭ ജനുവരിയിൽ ഇവിടെ പുതിയ ഗേറ്റ് സ്ഥാപിച്ചു. ഓരോ ശൈത്യകാലത്തും റെൻഫോർത്ത് ബീച്ചിന് സമീപമുള്ള നദിയിൽ സ്മെൽറ്റ്, ഹേക്ക് തുടങ്ങിയ മത്സ്യങ്ങളെ പിടിക്കാൻ നൂറുകണക്കിന് ആളുകൾ എത്താറുണ്ടായിരുന്നുവെങ്കിലും, പുതിയ നിയന്ത്രണത്തോടെ പ്രദേശം ഇപ്പോൾ വിജനമാണ്.
സ്ഥിരമായുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളും പരിസ്ഥിതി ആഘാതവുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലെന്ന് ഡെപ്യൂട്ടി മേയർ മാറ്റ് അലക്സാണ്ടർ പറഞ്ഞു. പലരും സീസണ് മുൻപേ ഭാരമേറിയ കൂടാരങ്ങൾ ഐസിന് മുകളിൽ സ്ഥാപിക്കുന്നത് കാരണം അവ ഐസ് തകർന്ന് വെള്ളത്തിൽ താഴുന്നതും, സീസൺ അവസാനിക്കുമ്പോൾ ഇവ നീക്കം ചെയ്യാതെ ഉപേക്ഷിച്ചു പോകുന്നത് നദിയിൽ വൻതോതിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ കാരണമാകുന്നതും അധികൃതർ ചൂണ്ടിക്കാട്ടുന്നു. പൊതുമുതലും പരിസ്ഥിതിയും സംരക്ഷിക്കാൻ ഈ ഗേറ്റ് അത്യാവശ്യമാണെന്നാണ് നഗരസഭയുടെ നിലപാട്.
നഗരസഭയുടെ ഈ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തെ ഐസ് ഫിഷിംഗ് നടത്തുന്നവർക്കായി ഒരു അസോസിയേഷൻ ഉണ്ടായിരുന്നുവെങ്കിലും പത്ത് വർഷം മുൻപ് അത് ഇല്ലാതായതോടെ കൃത്യമായ ഏകോപനം ഇല്ലാതായി. തുടർന്ന് നടന്ന ദീർഘമായ ചർച്ചകൾക്കൊടുവിലാണ് ഗേറ്റ് സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New gate means no permanent shacks at popular N.B. ice fishing location



