സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും പ്രണയം. അഭ്യൂഹങ്ങൾക്കൊടുവിൽ, ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയിരിക്കുകയാണ്. രശ്മികയുടെ ഏറ്റവും പുതിയ ചിത്രം ‘ദ് ഗേൾഫ്രണ്ടി’ന്റെ ഹൈദരാബാദിൽ നടന്ന വിജയാഘോഷ ചടങ്ങിനിടയിൽ സംഭവിച്ച ഒരു അപ്രതീക്ഷിത നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സദസ്സിനെ സാക്ഷിനിർത്തി വിജയ്, രശ്മികയുടെ കയ്യിൽ പരസ്യമായി ചുംബിച്ചു! ശേഷം നാണിച്ചുനിൽക്കുന്ന രശ്മികയുടെ ഭാവങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഈയടുത്ത് വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം ഇരുവരും ഒരു പൊതുവേദിയിൽ ഇത്രയധികം അടുപ്പം കാണിക്കുന്നത് ഇതാദ്യമായാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഈ രഹസ്യ നിശ്ചയത്തിന് പിന്നാലെ വിജയ് നടത്തിയ പരസ്യമായ പ്രണയപ്രകടനത്തോടെ, 2026 വിവാഹം നടക്കുമെന്ന റിപ്പോർട്ടുകൾ കൂടുതൽ ഉറപ്പായിരിക്കുകയാണ്.
2018-ൽ റിലീസായ ‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിൽ ഒരുമിച്ചെത്തിയതിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന ഗോസിപ്പുകൾക്ക് തുടക്കമായത്. സ്ക്രീനിലെ അവരുടെ കെമിസ്ട്രി യഥാർത്ഥ ജീവിതത്തിലേക്കും പടർന്നു എന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പ്രണയബന്ധം ഇരുവരും നിഷേധിച്ചിരുന്നില്ലെങ്കിലും, വ്യക്തിപരമായ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ പരസ്യമായി പ്രണയം വെളിപ്പെടുത്തിയതോടെ, ടോളിവുഡിലെ ഈ സ്വപ്ന ജോഡി ഉടൻ തന്നെ ഒന്നാകുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
No more hiding: Vijay Deverakonda-Rashmika Mandhana's romance is out in the open






