കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഇത്തവണ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. 2021-ൽ 18 സീറ്റുകളിൽ മത്സരിച്ചിരുന്ന പാർട്ടി, ഇക്കുറി മത്സരം ഒഴിവാക്കി യുഡിഎഫിന് പൂർണ്ണ പിന്തുണ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധയിടങ്ങളിൽ യുഡിഎഫുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ തുടർച്ചയായാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്നും അതിന് മുന്നോടിയായി നാളെ ജില്ലാ അടിസ്ഥാനത്തിൽ യോഗങ്ങൾ ചേരുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
no-contest-goal-is-udf-victory:-welfare-party-clarifies-stance
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



