ഈസ്റ്റേൺ അഡലെയ്ഡ് പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ഡോൺ വാലി പാർക്ക്വേയിൽ (ഡിവിപി) രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാത്രിയിലും പണിനടക്കുന്നതിനാലാണ് റോഡിൽ നിയന്ത്രണങ്ങളും റാമ്പ് അടച്ചിടലും ഏർപ്പെടുത്തുന്നത്. മെയ് 20 ചൊവ്വാഴ്ച മുതൽ മെയ് 22 വ്യാഴാഴ്ച വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെ നിയന്ത്രണങ്ങളുണ്ടാകും. ഈസ്റ്റേൺ അവന്യൂ, അഡലെയ്ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ നവീകരിക്കുന്നതിനുള്ള പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. രാത്രികാലം ഈ റോഡ് അടച്ചിടുന്നതിനായ ഡ്രൈവർമാർ യാത്രക്കിറങ്ങുമ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു.
ADVERTISEMENT



