നയാഗ്ര: കാനഡയിലെ നയാഗ്ര മേഖലയിൽ മൂന്ന് പേരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. പോർട്ട് കോൾബോൺ സ്വദേശി ജെയിംസ് മക്മനാമോൻ (39), നയാഗ്ര ഫാൾസ് സ്വദേശി ജെനിഫർ ഹാരിഗൻ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. 2022 മുതൽ 2025 വരെയുള്ള കാലയളവിൽ നടന്ന വിവിധ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ്.
ജെയിംസ് മക്മനാമോനെതിരെ മൂന്ന് ലൈംഗികാതിക്രമ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയായ ജെനിഫർ ഹാരിഗനെതിരെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ പ്രേരിപ്പിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജെനിഫർ മേഖലയിലെ ജിംനാസ്റ്റിക്സ്, ചിയർലീഡിംഗ് പരിശീലന രംഗങ്ങളിൽ സജീവമായിരുന്ന വ്യക്തിയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ കുട്ടികൾ ഇവരുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടാകാം എന്നാണ് പോലീസ് കരുതുന്നത്.
നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉണ്ടെങ്കിൽ പോലീസിനെ അറിയിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Niagara couple charged in sexual assault investigation



