മോങ്ക്ടൺ : ന്യൂ ബ്രൺസ്‌വിക്കിലെ നിശ്ചിത മത്സ്യബന്ധന മേഖലകളിൽ നിന്ന് പിടികൂടുന്ന അധിനിവേശ മത്സ്യങ്ങളെ ജലാശയങ്ങളിലേക്ക് തിരികെ വിടരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് അധികൃതർ നിർദ്ദേശം നൽകി. അധിനിവേശ വർഗ്ഗങ്ങളുടെ വ്യാപനം തടയുന്നതിനും പ്രകൃതിദത്തമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് പ്രകൃതിവിഭവ മന്ത്രി ജോൺ ഹെറോൺ ചൊവ്വാഴ്ച അറിയിച്ചു. ജലപരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ മത്സ്യത്തൊഴിലാളികൾ പങ്കുചേരണമെന്നും ഇത്തരം വർഗ്ഗങ്ങൾ ജലാശയങ്ങൾ കീഴടക്കുന്നത് തടയാൻ ഓരോ ശ്രമവും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
black crappie, chain pickerel, largemouth bass, muskellunge, smallmouth bass എന്നീ അഞ്ച് ഇനം മത്സ്യങ്ങളെയാണ് പിടികൂടിയാൽ കൈവശം വെക്കേണ്ടത്. ഇവയെ തിരികെ വെള്ളത്തിലേക്ക് വിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മത്സ്യത്തൊഴിലാളികൾ 100 മുതൽ 500 ഡോളർ വരെ പിഴയൊടുക്കേണ്ടി വരുമെന്ന് മന്ത്രാലയം അറിയിച്ചു. അധിനിവേശ മത്സ്യങ്ങൾ തദ്ദേശീയ മത്സ്യസമ്പത്തിന് ഭീഷണിയാകുന്നത് തടയുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
New rules come into effect for tourist fishing in New Brunswick
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



