ഒന്റാറിയോ: കാനഡയിലെ റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഒന്റാറിയോ പ്രവിശ്യ വാണിജ്യ വാഹനങ്ങൾക്കുള്ള (Commercial Vehicles) ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു. ഇത് ക്ലാസ് എ (Class A) ലൈസൻസിന് അപേക്ഷിക്കുന്ന പുതിയ കുടിയേറ്റക്കാർക്കും വിദേശ ലൈസൻസ് ഉള്ളവർക്കും ഒരുപോലെ ബാധകമാകും.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഡ്രൈവിങ് ലൈസൻസ് തട്ടിപ്പുകൾ തടയുന്നതിനും വേണ്ടിയാണ് പുതിയ പരിഷ്കാരങ്ങൾ.
- കമേഴ്സ്യൽ ലൈസൻസിന് (Class A) ഒരു വർഷത്തെ കനേഡിയൻ അനുഭവം നിർബന്ധം
പുതിയ നിബന്ധന: ട്രക്കുകൾ പോലുള്ള വലിയ കോമ്പിനേഷൻ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കുന്ന ക്ലാസ് എ ലൈസൻസ് ലഭിക്കാൻ ഇനിമുതൽ അപേക്ഷകർക്ക് കാനഡയിൽ കുറഞ്ഞത് ഒരു വർഷത്തെ റോഡ് ഡ്രൈവിങ് പരിചയം നിർബന്ധമാക്കും.
ലക്ഷ്യം: പരിശീലനം ലഭിച്ച, പരിചയസമ്പന്നരായ ഡ്രൈവർമാർ മാത്രമേ വലിയ ട്രക്കുകൾ ഓടിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുക.
നിലവിൽ ലൈസൻസ് ഉള്ളവരെ ഈ നിയമം ബാധിക്കില്ല. എന്നാൽ ലൈസൻസ് പുതുക്കുമ്പോൾ പുതിയ വെരിഫിക്കേഷൻ നടപടികൾക്ക് വിധേയരാകേണ്ടി വന്നേക്കാം.
- വിദേശ ലൈസൻസ് ക്രെഡിറ്റിന് പരിധി
മാറ്റം: മറ്റ് രാജ്യങ്ങളിൽ നിന്ന് ലൈസൻസ് ഉള്ളവർക്ക് അവരുടെ വിദേശ ഡ്രൈവിങ് പരിചയത്തിന് ലഭിക്കുന്ന അംഗീകാരം (credit) ഇനിമുതൽ 12 മാസമായി പരിമിതപ്പെടുത്തും.
പഴയ നിയമം: നിലവിൽ, ചില രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ നേരിട്ട് ഫുൾ ‘G’ ലൈസൻസ് എടുക്കാൻ സാധിച്ചിരുന്നു.
പുതിയ നിയമം: ഇനി മുതൽ വിദേശ പരിചയമുള്ളവരും G2, G എന്നീ രണ്ട് റോഡ് ടെസ്റ്റുകളും പാസാകേണ്ടിവരും. G2 ടെസ്റ്റ് വിജയിച്ച ശേഷം G ടെസ്റ്റിനായി കുറഞ്ഞത് 12 മാസം കാത്തിരിക്കണം.
- താമസ-ജോലി സ്ഥിരീകരണം ശക്തമാക്കുന്നു
വെരിഫിക്കേഷൻ: ഡ്രൈവിങ് ലൈസൻസിനോ ഫോട്ടോ കാർഡിനോ അപേക്ഷിക്കുന്ന എല്ലാവരും കാനഡയിലെ തങ്ങളുടെ നിയമപരമായ സാന്നിധ്യം (Legal Presence), ഒന്റാറിയോയിലെ സ്ഥിരതാമസം (Residency) എന്നിവ സാധൂകരിക്കുന്ന രേഖകൾ നിർബന്ധമായും നൽകണം.
ജോലിക്ക് അനുമതി: ക്ലാസ് എ ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് കാനഡയിൽ ജോലി ചെയ്യാൻ നിയമപരമായി അനുമതിയുണ്ടെന്ന് തെളിയിക്കുന്ന രേഖകളും നൽകണം.
സന്ദർശകർക്ക് വിലക്ക്: ഹ്രസ്വകാല വിസിറ്റർ വിസയിലുള്ളവർക്ക് ഇനി കമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല.
ഈ നിയമങ്ങൾ “Fighting Delays, Building Faster Act, 2025” എന്ന ബില്ലിന്റെ ഭാഗമാണ്. റോഡുകൾ സുരക്ഷിതമാക്കുക, തട്ടിപ്പുകൾ കുറയ്ക്കുക, ഗതാഗത സംവിധാനം ആധുനികവൽക്കരിക്കുക എന്നിവയാണ് ഈ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
New Ontario Driving Licence Rules Based on Immigration Status



