ഒട്ടാവ: കാനഡയിൽ അധ്യാപകർ, സോഷ്യൽ വർക്കർമാർ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ ഫെഡറൽ സ്റ്റുഡന്റ് ലോൺ ബാധ്യതകളിൽ നിന്ന് മുക്തി നേടാൻ സുവർണ്ണാവസരം. പരിഷ്കരിച്ച ‘കാനഡ സ്റ്റുഡന്റ് ലോൺ ഫോർഗിവ്നസ്’ (Canada Student Loan Forgiveness) പദ്ധതിയിലേക്കുള്ള അപേക്ഷകൾ 2026 മാർച്ച് 16 തിങ്കളാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും. പുതിയ പത്ത് തൊഴിൽ മേഖലകളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ച ഈ പദ്ധതി പ്രകാരം ഒരാൾക്ക് പരമാവധി 30,000 കനേഡിയൻ ഡോളർ വരെയാണ് ഇളവ് ലഭിക്കുക.
ആർക്കൊക്കെ അപേക്ഷിക്കാം?
നിലവിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ലഭ്യമായിരുന്ന ഈ ആനുകൂല്യം ഇനി മുതൽ താഴെ പറയുന്നവർക്കും ലഭിക്കും:
അധ്യാപകർ (Teachers)
സോഷ്യൽ വർക്കർമാർ (Social Workers)
സൈക്കോളജിസ്റ്റുകൾ (Psychologists)
ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേറ്റർമാർ (Early Childhood Educators)
ദന്തഡോക്ടർമാർ (Dentists)
ഡെന്റൽ ഹൈജീനിസ്റ്റുകൾ (Dental Hygienists)
ഫാർമസിസ്റ്റുകൾ (Pharmacists)
മിഡ്വൈഫ്സ് (Midwives)
ഫിസിയോതെറാപ്പിസ്റ്റുകൾ (Physiotherapists)
പേഴ്സണൽ സപ്പോർട്ട് വർക്കർമാർ (Personal Support Workers)
പ്രധാന നിബന്ധനകൾ:
ജനസംഖ്യ 30,000-ത്തിന് താഴെയുള്ള ചെറുകിട നഗരങ്ങളിലോ ഗ്രാമീണ മേഖലകളിലോ ജോലി ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അപേക്ഷകർ നിശ്ചിത കാലയളവ് (സാധാരണയായി 12 മാസമോ അല്ലെങ്കിൽ സ്കൂൾ മേഖലയിലുള്ളവർക്ക് തുടർച്ചയായ 10 മാസമോ) ജോലി പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ഒരു വർഷത്തിനിടെ കുറഞ്ഞത് 400 മണിക്കൂർ നേരിട്ടുള്ള സേവനം (In-person service) നൽകിയിരിക്കണം. ഫെഡറൽ സ്റ്റുഡന്റ് ലോണുകൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമാകുന്നത്.
നാഷണൽ സ്റ്റുഡന്റ് ലോൺസ് സർവീസ് സെന്റർ (NSLSC) വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ജോലി പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാനഡയിലെ വിദൂര പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പ്രൊഫഷണലുകൾക്കും ഈ തീരുമാനം വലിയ സാമ്പത്തിക സഹായമാകും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
New Canada Student Loan Forgiveness Applications Open March 16



