കാനഡയിലെ ദശലക്ഷക്കണക്കിന് മാതാപിതാക്കൾക്ക് ആശ്വാസമായി 2026-ലെ രണ്ടാമത്തെ കാനഡ ചൈൽഡ് ബെനഫിറ്റ് (CCB) പേയ്‌മെന്റ് ഫെബ്രുവരി 20, വെള്ളിയാഴ്ച വിതരണം ചെയ്യും. 18 വയസ്സിന് താഴെയുള്ള കുട്ടികളെ വളർത്തുന്നതിന് മാതാപിതാക്കൾക്ക് ലഭിക്കുന്ന ഈ നികുതിരഹിത തുക നിലവിലെ ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ കുടുംബങ്ങൾക്ക് വലിയൊരു സഹായമാണ്. ജൂലൈ 2025 മുതൽ ജൂൺ 2026 വരെയുള്ള കാലയളവിലെ കണക്കനുസരിച്ച് ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രതിവർഷം 7,997 ഡോളർ വരെയും ആറ് മുതൽ പതിനേഴ് വയസ്സ് വരെയുള്ളവർക്ക് 6,748 ഡോളർ വരെയുമാണ് ലഭിക്കുക. എന്നാൽ ഈ പരമാവധി തുക ലഭിക്കുന്നത് കുടുംബത്തിന്റെ വാർഷിക വരുമാനം 37,487 ഡോളറിൽ താഴെയുള്ളവർക്ക് മാത്രമായിരിക്കും.
കൂടാതെ 2026 ജൂലൈ മുതൽ ആനുകൂല്യങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്ന് ഗവൺമെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ലഭിക്കുന്ന പരമാവധി തുക പ്രതിവർഷം 8,157 ഡോളറായും മുതിർന്ന കുട്ടികൾക്കുള്ളത് 6,883 ഡോളറായും വർദ്ധിക്കും. ജൂലൈ മുതലുള്ള പേയ്‌മെന്റുകൾ 2025-ലെ ടാക്സ് റിട്ടേണിനെ അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുന്നത്. അതിനാൽ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് മാതാപിതാക്കൾ കൃത്യസമയത്ത് ടാക്സ് ഫയൽ ചെയ്യേണ്ടത് അനിവാര്യമാണ്. കാനഡയിലെ താൽക്കാലിക താമസക്കാർ 18 മാസം താമസ പൂർത്തിയാക്കിയ ശേഷമേ ഇതിന് അർഹരാവുകയുള്ളൂ എങ്കിലും പുതിയ പെർമനന്റ് റെസിഡന്റുകൾക്ക് ഉടൻ തന്നെ അപേക്ഷിക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New Canada Child Benefit Payments To Be Sent On February 20



