ന്യൂ ബ്രൺസ്വിക്: ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളെ ക്ഷണിക്കാനൊരുങ്ങി ന്യൂ ബ്രൺസ്വിക്. ആരോഗ്യ സംരക്ഷണം, നൈപുണ്യമുള്ള തൊഴിലുകൾ തുടങ്ങിയ മേഖലകളിലെ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി രാജ്യാന്തര റിക്രൂട്ട്മെന്റ് പരിപാടികളാണ് ഈ വർഷം ആസൂത്രണം ചെയ്യുന്നത്. ബെൽജിയം, മൊറോക്കോ, സിംഗപ്പൂർ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും കാനഡയുടെ വിവിധ ഭാഗങ്ങളിലും ഈ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
പുതിയതായി കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഈ പരിപാടികളിലൂടെ തൊഴിലുടമകളുമായി നേരിട്ട് ബന്ധപ്പെടാനും മികച്ച കരിയർ സാധ്യതകൾ കണ്ടെത്താനും അവസരം ലഭിക്കും. നഴ്സുമാർ, അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾ, മറ്റ് വിദഗ്ദ്ധ തൊഴിലാളികൾ എന്നിവരുടെ അനുഭവത്തിനും കഴിവുകൾക്കും ന്യൂ ബ്രൺസ്വിക് മുൻഗണന നൽകുന്നു.
ഒട്ടുമിക്ക പരിപാടികൾക്കും രജിസ്ട്രേഷൻ സൗജന്യമാണ്. ആഗോളതലത്തിൽ കഴിവുള്ള തൊഴിലാളികളെ കണ്ടെത്താൻ തൊഴിലുടമകൾക്കും ഈ പരിപാടികളിൽ പങ്കെടുക്കാം. കാനഡയുടെ കിഴക്കൻ തീരത്ത് നിങ്ങളുടെ കരിയർ കെട്ടിപ്പടുക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്താം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
New Brunswick launches international recruitment program



