ന്യൂ ബ്രൺസ്‌വിക്കിൽ ഞായറാഴ്ച 13 ഇടങ്ങളിൽ കാട്ടുതീ റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടെണ്ണം ഇതുവരെ നിയന്ത്രണ വിധേയമാക്കിയിട്ടില്ല. ബീവർ ലേക്ക് സ്ട്രീമിലും നോർത്തംബർലാൻഡ് കൗണ്ടിയിലെ ലാവില്ലെറ്റിന് തെക്കുഭാഗത്തുമാണ് ഈ തീപിടുത്തങ്ങൾ. പ്രവിശ്യയിൽ ഉടനീളം തീ കത്തിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
അടിയന്തിര സാഹചര്യങ്ങളിൽ ശ്രദ്ധിക്കാൻ കാട്ടുതീ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകൾ പെട്ടെന്ന് വീടുവിട്ട് പോകാൻ തയ്യാറെടുക്കണം. കുറഞ്ഞത് 72 മണിക്കൂറെങ്കിലും ആവശ്യമായ സാധനങ്ങൾ ഒരു എമർജൻസി കിറ്റിൽ കരുതണം.
ADVERTISEMENT
കുടിവെള്ളം, ഭക്ഷണം, ഫ്ലാഷ്‌ലൈറ്റ്, റേഡിയോ, ബാറ്ററികൾ, ഫസ്റ്റ് എയ്ഡ് കിറ്റ്, പുക ശ്വസിക്കുന്നത് തടയാനുള്ള മാസ്കുകൾ, മരുന്നുകൾ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം എന്നിവ ഈ കിറ്റിൽ ഉൾപ്പെടുത്തണം.
New Brunswick braces for wildfires as firefighters battle to extinguish blazes; homes threatened



