ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്വിക്കിന്റെ തലസ്ഥാനമായ ഫ്രെഡറിക്ടണിൽ നടക്കുന്ന ഹാർവെസ്റ്റ് മ്യൂസിക് ഫെസ്റ്റിവലിൽ പ്രശസ്ത കനേഡിയൻ സംഗീത ബാൻഡുകളായ ബെയർനേക്കഡ് ലേഡീസും (Barenaked Ladies) ദി ബീച്ചസും (The Beaches) അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ അരങ്ങേറും. സെപ്റ്റംബർ 15 മുതൽ 20 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഇതിൽ സെപ്റ്റംബർ 18-ന് ദി ബീച്ചസും സെപ്റ്റംബർ 19-ന് ബെയർനേക്കഡ് ലേഡീസും പരിപാടികൾ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. സംഗീത പരിപാടിക്കുള്ള ടിക്കറ്റ് വിൽപന വെള്ളിയാഴ്ച ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഗ്രഹാം നാഷ്, യങ് ദി ജയിന്റ്, ഡ്രൈവ്-ബൈ ട്രക്കേഴ്സ്, സ്ലോൺ തുടങ്ങി ഇരുപതോളം പ്രമുഖ കലാകാരന്മാരും ബാൻഡുകളും ഇത്തവണ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. സിയറ ഹൾ, ബ്ലാക്ക്ബെറി സ്മോക്ക്, മാറ്റ് ആൻഡേഴ്സൺ, ദ സ്ട്രംബെല്ലാസ്, ജോവാൻ ഓസ്ബോൺ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. മെലിസ എതറിഡ്ജ്, പോർച്ചുഗൽ ദ മാൻ തുടങ്ങിയവരായിരുന്നു കഴിഞ്ഞ വർഷത്തെ പ്രധാന ആകർഷണങ്ങൾ. മാരിടൈം മേഖലയിലെ ഏറ്റവും വലിയ സംഗീത സംഗമങ്ങളിലൊന്നായിട്ടാണ് ഈ മേളയെ വിലയിരുത്തുന്നത്.
New Brunswick becomes a meeting place for Canadian bands; Harvest Festival lineup released
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



