ന്യൂയോർക്ക്∙ ഗാസയിലെ ആക്രമണത്തെ ന്യായീകരിച്ച് ഐക്യരാഷ്ട്രസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗം. ഹമാസിന്റെ ഭീഷണി പൂർണമായും ഇല്ലാതാകും വരെ ആക്രമണം തുടരുമെന്നും ഹമാസ് ആയുധം താഴെവച്ച് ഇസ്രയേൽ ബന്ദികളെ വിട്ടയയ്ക്കണമെന്നും നെതന്യാഹു പറഞ്ഞു. ഗാസയിലെ സൈനിക നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകള്‍ക്കിടയിലാണ് നെതന്യാഹു യുഎന്‍ പൊതുസഭയില്‍ സംസാരിക്കാനെത്തിയത്. നെതന്യാഹു സംസാരിക്കുമ്പോള്‍ ഒരു ഭാഗത്ത് നിന്ന് അദ്ദേഹത്തിനെതിരായ കൂക്കി വിളികള്‍ ഉയര്‍ന്നപ്പോള്‍ മറ്റൊരു കോണില്‍ ഇസ്രയേല്‍ പ്രതിനിധികളുടെ കൈയടികളുമുയർന്നു.
നെതന്യാഹു ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗം നിരവധി രാജ്യങ്ങൾ ബഹിഷ്കരിച്ചു. യുഎൻ ജനറൽ അസംബ്ലിയിൽ നെതന്യാഹു പ്രസംഗിക്കുമ്പോൾ നിരവധി നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഹാൾ വിട്ടുപോയതോടെ വേദി ഏതാണ്ട് ഒഴിഞ്ഞ നിലയിലായിരുന്നു. അതേസമയം, ഹമാസിൻ്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. “ഇസ്രായേൽ ഗാസയിലെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കും. അത് എത്രയും വേഗം ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന സഖ്യകക്ഷിയായ യുഎസിന്റെ പ്രതിനിധികള്‍ ഹാളില്‍ തന്നെ തുടര്‍ന്നിരുന്നു. എന്നാല്‍ യുഎസിന്റെയും യുകെയുടെയും യുഎന്നിലെ അംബാസിഡര്‍മാരടക്കമുള്ള ഉന്നത നയതന്ത്രജ്ഞരുടെ അസാന്നിധ്യവും ശ്രദ്ധേയമായി. പകരം, ജൂനിയറായിട്ടുള്ളവരും താഴ്ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരുമാണ് നെതന്യാഹുവിനെ കേള്‍ക്കാനായി എത്തിയിരുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നെതന്യാഹു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിക്കുകയും അദ്ദേഹത്തിനെതിരായ വധശ്രമങ്ങളെക്കുറിച്ച് പറയുകയും ചെയ്തപ്പോള്‍ യുഎസ് പ്രതിനിധികള്‍ ആവേശത്തോടെ സ്വീകരിച്ചു. പ്രസംഗത്തില്‍ പലപ്പോഴായി അദ്ദേഹം ട്രംപിനെ പ്രശംസിച്ചു.തനിക്കും ഇസ്രയേലിനുമെതിരായ നീക്കങ്ങള്‍ക്കെതിരെ നെതന്യാഹു രൂക്ഷമായി ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ലോക നേതാക്കള്‍ പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുന്ന മാധ്യമങ്ങള്‍ക്കും തീവ്ര ഇസ്ലാമിക പക്ഷക്കാർക്കും വഴങ്ങുകയാണെന്ന് നെതന്യാഹു ആരോപിച്ചു.
ഏതാനും പ്ലക്കാർഡുകളും പ്രസംഗത്തിനിടെ നെതന്യാഹു ഉയർത്തിക്കാട്ടി. ‘ആരാണ് അമേരിക്കയ്ക്ക് മരണം എന്ന് പ്രഖ്യാപിച്ചത്’ എന്ന ചോദ്യവും എ). ഇറാൻ, ബി). ഹമാസ്, സി). ഹിസ്ബുല്ല, ഡി).ഹൂതികൾ എന്നിങ്ങനെ ഉത്തരങ്ങളും രേഖപ്പെടുത്തിയ കാർഡായിരുന്നു അതിലൊന്ന്. ഇസ്രയേലും അമേരിക്കയും പൊതുവായ ഭീഷണിയെ നേരിടുകയാണെന്ന് മറ്റാരെക്കാളും നന്നായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അറിയാമെന്നും നെതന്യാഹു പറഞ്ഞു. ഒക്ടോബർ 7ന് ഹമാസിന്റെ ആക്രമണം നടന്നപ്പോൾ ഒട്ടേറെ നേതാക്കൾ ഇസ്രയേലിന് പിന്തുണയറിയിച്ചു. എന്നാൽ ഇപ്പോൾ ആ പിന്തുണയെല്ലാം ആവിയായിപ്പോയെന്നും നെതന്യാഹു പറഞ്ഞു.
‘‘ഗാസയിൽ സാധാരണക്കാരെ ലക്ഷ്യമിടുന്നുവെന്ന ആരോപണം തെറ്റാണ്. അവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് നോട്ടിസുകളും മെസേജുകളും നൽകിയിരുന്നു. എന്നാൽ ഹമാസാണ് അവരെ പള്ളികളിലും സ്കൂളുകളിലും ആശുപത്രികളും തുടരാൻ ആവശ്യപ്പെടുന്നത്. അപകടകരമായ സാഹചര്യത്തിൽ തുടരാൻ അവരെ നിർബന്ധിക്കുന്നത് ഹമാസാണ്. അവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയാണ്. ഗാസയിൽ നടത്തുന്നത് വംശഹത്യയാണെങ്കിൽ അവരോട് ഒഴിഞ്ഞുപോകാൻ ഞങ്ങൾ ആവശ്യപ്പെടുമോ. നാസികൾ ജൂതരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നോയെന്നും നെതന്യാഹു ചോദിച്ചു. ഗാസയിലെ ജനങ്ങൾക്ക് വേണ്ട ഭക്ഷണം ലഭിക്കുന്നില്ലെങ്കിൽ അത് ഹമാസ് മോഷ്ടിച്ചു വിൽക്കുന്നതു കൊണ്ടാണെന്നും നെതന്യാഹു പറഞ്ഞു.
ഇറാന്റെ ഭീകരവാദ അച്ചുതണ്ട് എന്ന് വിശേഷിപ്പിച്ച ഒരു ഭൂപടം നെതന്യാഹു ഉയര്‍ത്തിക്കാട്ടി. തുടര്‍ന്ന്, ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടെ മേഖലയിലുടനീളമുള്ള ഇസ്രായേലിന്റെ സൈനിക നീക്കങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും, ഇസ്രായേല്‍ മിഡില്‍ ഈസ്റ്റിനെ പുനര്‍നിര്‍മ്മിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തു.ഹിസ്ബുള്ള തലവന്‍ ഹസ്സന് നസ്റുള്ള, മുതിര്‍ന്ന ഹമാസ് നേതാക്കള്‍, ഹൂതി നേതാക്കള്‍, ഇറാനിയന്‍ ശാസ്ത്രജ്ഞര്‍ എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചും സംസാരിച്ചു.
Netanyahu says ‘war will continue’ despite cries; world nations boycott speech, dramatic scenes unfold at UN General Assembly
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



