എഡ്മന്റനിലെ മലയാളി സംഘടനയായ നേർമയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 6ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും. രാവിലെ 10:45-ന് തുടങ്ങുന്ന പരിപാടിയിൽ നാടിന്റെ തനത് ഓണക്കളികളും വിഭവസമൃദ്ധമായ സദ്യയുമുണ്ട്.
മഹാബലിയെ വരവേൽക്കുന്ന ആഘോഷത്തിൽ കേരളത്തിന്റെ തനത് പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന കലാപരിപാടികളുണ്ടാകും. വർണ്ണാഭമായ പൂക്കളങ്ങൾ, തിരുവാതിര, പുലികളി, ചെണ്ടമേളം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തങ്ങളും കോർത്തിണക്കിയ കലാവിരുന്നും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. രുചികരമായ ഓണസദ്യയാണ് മറ്റൊരു പ്രധാന ആകർഷണം. തത്സമയ സംഗീതവും മറ്റ് വിനോദ പരിപാടികളും ആഘോഷം ഗംഭീരമാക്കും.
ADVERTISEMENT
NERMA Edmonton organizes an Onam celebration on September 6th in Edmonton



