യാർമൗത്ത്: നോവ സ്കോഷ്യയിലെ യാർമൗത്ത്, ഷെൽബേൺ, ഡിഗ്ബി മേഖലകളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ മുപ്പതുകാരനായ യുവാവിനെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) പിടികൂടി. ആയുധധാരിയും അത്യന്തം അപകടകാരിയുമാണെന്ന് പോലീസ് വിശേഷിപ്പിച്ച ക്രിസ്റ്റ്യൻ ലസാഗയെയാണ് വെള്ളിയാഴ്ച വൈകുന്നേരം സാഹസികമായി അറസ്റ്റ് ചെയ്തത്.
പ്രതിക്കായി പുറപ്പെടുവിച്ചിരുന്ന അടിയന്തര ജാഗ്രതാ നിർദ്ദേശം ഇതോടെ അധികൃതർ പിൻവലിച്ചു. ലസാഗ കറങ്ങിനടക്കുന്നു എന്ന വിവരത്തെത്തുടർന്ന് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് പോലീസ് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പ്രതിയെ സുരക്ഷിതമായി കസ്റ്റഡിയിലെടുത്തതായും ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നും പോലീസ് പിന്നീട് അറിയിച്ചു. സംഭവസ്ഥലത്ത് അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ തുടരുന്നുണ്ടെന്നും പൊതുജനങ്ങൾ നൽകിയ സഹകരണത്തിന് നന്ദി അറിയിക്കുന്നതായും ആർ.സി.എം.പി പ്രസ്താവനയിൽ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
N.S. RCMP ends alert after arresting suspect in Yarmouth



