📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

സെന്റ് സ്റ്റീഫനിൽ കുടിവെള്ളത്തിന് നിയന്ത്രണം; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാൻ നഗരസഭ നിർദ്ദേശം

Canada Varthakal by Canada Varthakal
December 27, 2025
in New Brunswick
Reading Time: 1 min read
St. Stephen

സെന്റ് സ്റ്റീഫൻ: ന്യൂ ബ്രൺസ്‌വിക്കിലെ സെന്റ് സ്റ്റീഫൻ മുനിസിപ്പൽ ഡിസ്ട്രിക്റ്റിൽ കുടിവെള്ളത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. വെള്ളത്തിലെ കലക്കലിന്റെ അളവ് (Turbidity) അമിതമായി വർധിച്ചതിനെത്തുടർന്നാണ് അധികൃതർ ‘ബോയിൽ വാട്ടർ അഡ്വൈസറി’ (Boil water advisory) പുറപ്പെടുവിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടായത്.

ഈ കലക്കൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നതിനാലാണ് ഈ മുൻകരുതൽ നടപടി. നിലവിലെ സാഹചര്യം പരിഗണിച്ച് ജനുവരി രണ്ടാം തീയതി വരെ നിയന്ത്രണം തുടരാനാണ് സാധ്യതയെന്ന് നഗരസഭ അറിയിച്ചു. ശുദ്ധീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രശ്നം പരിഹരിക്കുന്നത് വരെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

ADVERTISEMENT

കുടിക്കാനുള്ള വെള്ളം, കുട്ടിക്കൾക്കുള്ള പാൽ, ജ്യൂസുകൾ എന്നിവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം കുറഞ്ഞത് ഒരു മിനിറ്റെങ്കിലും വെട്ടിത്തിളപ്പിക്കണമെന്ന് നഗരസഭ അറിയിച്ചു. ഭക്ഷണം പാകം ചെയ്യാനും, പല്ല് തേക്കാനും, പഴങ്ങളും പച്ചക്കറികളും കഴുകാനും പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വാർത്താക്കുറിപ്പിൽ കർശന നിർദ്ദേശമുണ്ട്.

അതേസമയം, കുളിക്കുന്നതിനും മറ്റ് വീട്ടുജോലികൾക്കും വെള്ളം തിളപ്പിക്കേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ടാപ്പ് വെള്ളം ഉപയോഗിച്ച് കുളിക്കാമെങ്കിലും വെള്ളം ഉള്ളിൽ പോകാതിരിക്കാൻ മുതിർന്നവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. കൊച്ചുകുട്ടികളെ കുളിപ്പിക്കുമ്പോൾ പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കാതെ, നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം തുടയ്ക്കുന്നതാണ് (Sponge bath) സുരക്ഷിതമെന്നും അധികൃതർ നിർദ്ദേശിച്ചു.

നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാക്കും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അടുത്ത തിങ്കളാഴ്ച നഗരസഭ പുതിയ അറിയിപ്പ് നൽകും. ജലശുദ്ധീകരണ പ്ലാന്റിലെ പരിശോധനകൾ ഊർജിതമായി നടന്നു വരികയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Restrictions on drinking water in St. Stephen's; Municipality instructs to use only boiled water
Ad 1
Ad 2
Ad 3

Related Posts

സസെക്സിൽ മേപ്പിൾ അവന്യൂ പാലം അടച്ചു; പുനർനിർമ്മാണത്തിന് പ്രവിശ്യാ ഭരണകൂടം
New Brunswick

സസെക്സിൽ മേപ്പിൾ അവന്യൂ പാലം അടച്ചു; പുനർനിർമ്മാണത്തിന് പ്രവിശ്യാ ഭരണകൂടം

by Canada Varthakal
March 29, 2026
പുതിയ വിപണികൾ തേടി ന്യൂ ബ്രൺസ്‌വിക് പ്രീമിയർ; ബെൽജിയത്തിലും ഫ്രാൻസിലും വ്യാപാര സന്ദർശനം
New Brunswick

പുതിയ വിപണികൾ തേടി ന്യൂ ബ്രൺസ്‌വിക് പ്രീമിയർ; ബെൽജിയത്തിലും ഫ്രാൻസിലും വ്യാപാര സന്ദർശനം

by Canada Varthakal
March 28, 2026
ന്യൂ ബ്രൺസ്‌വിക്കിൽ ജാമ്യാപേക്ഷകൾ ഇനി ഓൺലൈൻ; ഫ്രെഡറിക്ടണിലും വുഡ്‌സ്റ്റോക്കിലും തുടക്കമാകും
New Brunswick

ന്യൂ ബ്രൺസ്‌വിക്കിൽ ജാമ്യാപേക്ഷകൾ ഇനി ഓൺലൈൻ; ഫ്രെഡറിക്ടണിലും വുഡ്‌സ്റ്റോക്കിലും തുടക്കമാകും

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.