കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഉയർന്ന ശമ്പളവും മികച്ച തൊഴിൽ സാധ്യതയുമുള്ള ജോലികളുടെ പട്ടിക പുറത്ത്. മണിക്കൂറിന് 50 ഡോളറോ അതിൽ കൂടുതലോ ശമ്പളം ലഭിക്കുന്ന നിരവധി ജോലികൾക്ക് 2034 വരെ ശക്തമായ വളർച്ചയുണ്ടാകുമെന്ന് പ്രവിശ്യാ സർക്കാർ വ്യക്തമാക്കി. കാനഡയിലെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 6.9% ആയിരിക്കുമ്പോൾ ബ്രിട്ടീഷ് കൊളംബിയയിൽ ഇത് 5.9% മാത്രമാണ്. ഉയർന്ന വേതനവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കും കാരണം തൊഴിലന്വേഷകർക്ക് ഇത് മികച്ച അവസരങ്ങളാണ് നൽകുന്നത്.
ബ്രിട്ടീഷ് കൊളംബിയയിലെ ഏഴ് സാമ്പത്തിക മേഖലകളിലായി ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള 30 ജോലികളുടെ പട്ടികയാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഈ ജോലികൾക്കായി അപേക്ഷിക്കുന്നവർക്ക് ഉയർന്ന വരുമാനം, തൊഴിൽ സുരക്ഷ, മികച്ച വളർച്ചാ സാധ്യതകൾ എന്നിവ ഉറപ്പാക്കുന്നു.
പ്രധാനപ്പെട്ട ചില ഉയർന്ന ശമ്പളമുള്ള ജോലികൾ:
എഞ്ചിനീയറിംഗ് മാനേജർമാർ (Engineering Managers – NOC 20010):
ശമ്പളം: മണിക്കൂറിന് $67.31
ആവശ്യമായ യോഗ്യത: മാനേജ്‌മെന്റ് പരിചയം.
2034 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ: 2,680.
ഫയർ ചീഫ്‌സ് ആൻഡ് സീനിയർ ഫയർ ഫൈറ്റിംഗ് ഓഫീസർമാർ (Fire Chiefs and Senior Firefighting Officers – NOC 40041):
ശമ്പളം: മണിക്കൂറിന് $62.27
ആവശ്യമായ യോഗ്യത: മാനേജ്‌മെന്റ് പരിചയം.
2034 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ: 390.
സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരും ഡിസൈനർമാരും (Software Engineers and Designers – NOC 21231):
ശമ്പളം: മണിക്കൂറിന് $60.10
ആവശ്യമായ യോഗ്യത: യൂണിവേഴ്സിറ്റി ബിരുദം.
2034 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ: 11,670.
കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് മാനേജർമാർ (Computer and information systems managers – NOC 20012):
ശമ്പളം: മണിക്കൂറിന് $59.62
ആവശ്യമായ യോഗ്യത: മാനേജ്‌മെന്റ് പരിചയം.
2034 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ: 8,850.
വെറ്ററിനറി ഡോക്ടർമാർ (Veterinarians – NOC 31103):
ശമ്പളം: മണിക്കൂറിന് $59.06
ആവശ്യമായ യോഗ്യത: യൂണിവേഴ്സിറ്റി ബിരുദം.
2034 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ: 760.
അഡ്വക്കേറ്റ് (Lawyers and Quebec notaries – NOC 41101):
ശമ്പളം: മണിക്കൂറിന് $58.00
ആവശ്യമായ യോഗ്യത: യൂണിവേഴ്സിറ്റി ബിരുദം.
2034 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ: 6,010.
സ്കൂൾ പ്രിൻസിപ്പൽമാർ (School principals and administrators of elementary and secondary education – NOC 40021):
ശമ്പളം: മണിക്കൂറിന് $56.73
ആവശ്യമായ യോഗ്യത: മാനേജ്‌മെന്റ് പരിചയം.
2034 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ: 2,850.
ഫിനാൻഷ്യൽ മാനേജർമാർ (Financial managers – NOC 10010):
ശമ്പളം: മണിക്കൂറിന് $55.56
ആവശ്യമായ യോഗ്യത: മാനേജ്‌മെന്റ് പരിചയം.
2034 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ: 4,250.
സിവിൽ എഞ്ചിനീയർമാർ (Civil engineers – NOC 21300):
ശമ്പളം: മണിക്കൂറിന് $51.28
ആവശ്യമായ യോഗ്യത: യൂണിവേഴ്സിറ്റി ബിരുദം.
2034 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ: 4,610.
ഫാർമസിസ്റ്റുകൾ (Pharmacists – NOC 31120):
ശമ്പളം: മണിക്കൂറിന് $50.00
ആവശ്യമായ യോഗ്യത: യൂണിവേഴ്സിറ്റി ബിരുദം.
2034 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ: 3,080.
ഈ മേഖലകളിലെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും പരിശീലനവും ഉറപ്പാക്കണം. കാനഡയിലെ ഈ മേഖലകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തൊഴിൽ സുരക്ഷയും സാമ്പത്തിക വളർച്ചയും നേടാനുള്ള മികച്ച അവസരമാണിത്.
Most In-Demand Jobs in British Columbia Paying Over $50 Per Hour



