ബാങ്ക് അക്കൗണ്ടുള്ളവരെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ബാരി പോലീസ് മുന്നറിയിപ്പ് നൽകി. ബാങ്ക് ഉദ്യോഗസ്ഥരോ ക്രെഡിറ്റ് കാർഡ് കമ്പനി പ്രതിനിധികളോ ആണെന്ന് അവകാശപ്പെടുന്ന ആർക്കും നിങ്ങളുടെ സ്വകാര്യ വിവരങ്ങളോ ബാങ്കിങ് രഹസ്യങ്ങളോ നൽകരുത്. യഥാർത്ഥ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഒരിക്കലും ഫോണിലൂടെയോ നേരിട്ടോ രഹസ്യ വിവരങ്ങൾ ചോദിക്കില്ലെന്ന് പോലീസ് പറയുന്നു.
നിങ്ങളുടെ അക്കൗണ്ടിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, ബാങ്ക് നേരിട്ട് നിങ്ങളെ ബന്ധപ്പെടുകയും ബാങ്കിന്റെ ശാഖയിൽ നേരിട്ടെത്തി വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയുമാണ് സാധാരണയായി ചെയ്യുക. ചില തട്ടിപ്പുകാർ ഇരകളെ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരെ നേരിൽ കണ്ടു ബാങ്ക് കാർഡുകൾ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തി പരിഷ്കരിക്കാമെന്ന് പറഞ്ഞ് വാങ്ങിക്കുകയും, പിന്നീട് തട്ടിപ്പിനായി ഉപയോഗിക്കുകയും ചെയ്യുന്നതായി പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ഈ തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മാതാപിതാക്കളെയും നിങ്ങളുടെ ജീവിതത്തിലുള്ള മുതിർന്നവരെയും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ ഇത്തരം തട്ടിപ്പിന് ഇരയായെന്ന് തോന്നുന്നുണ്ടെങ്കിൽ, ഉടൻതന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്യുക.
Money in your bank account could disappear without you knowing; Bari Police issues cautionary warning
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



