ഡൽഹി: തന്റെ അനുമതിയില്ലാതെ ശബ്ദം ക്ലോൺ ചെയ്യുന്നതിനും കൃത്രിമ വീഡിയോകൾ നിർമ്മിക്കുന്നതിനുമെതിരെ നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. സൈബർ ഇടങ്ങളിൽ തന്റെ വ്യക്തിപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും എഐ (Artificial Intelligence) സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ പ്രചരണങ്ങൾ നടക്കുന്നുവെന്നുമാണ് താരം കോടതിയെ അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ശബ്ദം ക്ലോൺ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളും മോഹൻലാലിന്റെ ശബ്ദമുപയോഗിച്ചുള്ള വ്യാജ ലിങ്കുകളും മെറ്റ, ഗൂഗിൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകൾ നടന്നാൽ അതിന്റെ ഉത്തരവാദിത്തം തന്റെ മേൽ വരുമെന്ന ഗുരുതരമായ സാഹചര്യം മോഹൻലാൽ ഹർജിയിൽ വ്യക്തമാക്കുന്നു. വിഷയത്തിൽ വിശദീകരണം നൽകാൻ മെറ്റയുടെ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mohanlal takes legal action against fake videos in court



