മനിറ്റോബ പ്രവിശ്യയിലെ മുൻ പ്രീമിയർ ഹെതർ സ്റ്റെഫൻസൺ ഉൾപ്പെടെ മൂന്ന് മുൻ മന്ത്രിമാർ രാഷ്ട്രീയ അഴിമതിയിൽ ഏർപ്പെട്ടതായി റിപ്പോർട്ടുകൾ. 2023ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷവും അധികാരം കൈമാറിയ സമയത്ത് ഈ മന്ത്രിമാർ സിയോ സിലിക്ക കമ്പനിയുടെ സിലിക്ക മണൽ ഖനന പ്രോജക്റ്റിന് അനുമതി നൽകാൻ ശ്രമിച്ചതാണ് പ്രധാന ആരോപണം. മുൻ പ്രീമിയർ ഹെതർ സ്റ്റെഫൻസൺ, ഡെപ്യൂട്ടി പ്രീമിയർ ക്ലിഫ് കുല്ലൻ, സാമ്പത്തിക വികസന മന്ത്രി ജെഫ് വാർട്ടൺ എന്നിവരാണ് ആരോപണത്തിൽ പെട്ടവർ. ഇവർക്കെതിരെ മൊത്തം $40,000 പിഴ ഏർപ്പെടുത്താൻ എത്തിക്സ് കമ്മീഷണർ ജെഫ്രി ഷ്നൂർ നിർദ്ദേശിച്ചു.
2021 ഓഗസ്റ്റിലാണ് ആൽബർട്ടയിൽ നിന്നുള്ള സിയോ സിലിക്ക കമ്പനി മനിറ്റോബയിലെ തെക്കുകിഴക്കൻ ഭാഗത്ത് ഉയർന്ന നിലവാരമുള്ള സിലിക്ക മണൽ ഖനനത്തിനായി വിവാദ നിർദ്ദേശം സമർപ്പിച്ചത്. 2023 ജൂണിൽ പരിസ്ഥിതി കമ്മീഷൻ നിയമപരവും പാരിസ്ഥിതികവുമായ അപകടസാധ്യതകൾ കൂടുതൽ പരിശോധിക്കുന്നതുവരെ അനുമതി നൽകാൻ കാലതാമസം വരുത്താൻ ശുപാർശ ചെയ്തിരുന്നു.2023 സെപ്റ്റംബർ 14 മുതൽ 25 വരെയുള്ള കാലയളവിൽ തിരഞ്ഞെടുപ്പിനു മുമ്പ് പ്രോജക്റ്റ് വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ കുല്ലൻ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തി. ഒക്ടോബർ 3ന് NDP പാർട്ടിയോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷവും സ്റ്റെഫൻസണും മന്ത്രിമാരും ലൈസൻസിന് അനുമതി നൽകാൻ പ്രവർത്തിച്ചു.
2025 ഒക്ടോബർ 4 മുതൽ 12 വരെയുള്ള കാലയളവിൽ, പരിസ്ഥിതി നിയമത്തിലെ സംശയാസ്പദമായ സെക്ഷൻ 11.1 പരിശോധിച്ച കാര്യം വൻ വിവാദമായി. മന്ത്രിമാർക്ക് നിയമപരിധികൾ മറികടക്കാൻ അവസരം ലഭിക്കുന്നതായി വിമർശനം ഉയർന്നു. അധികാരം കൈമാറാനുള്ള ഘട്ടത്തിൽ ഇത്തരത്തിലുള്ള നടപടി എടുക്കുന്നത് അനുചിതമാണെന്ന് കരുതി ചില മന്ത്രിമാർ സൈൻ ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, മേയ് 21, 2025-ന് ഇറങ്ങിയ എത്തിക്സ് കമ്മീഷണർ ജെഫ്രി ഷ്നൂറിന്റെ 100 പേജുള്ള അന്വേഷണ റിപ്പോർട്ട് പ്രകാരം, മുൻ പ്രധാനമന്ത്രി ഹെതർ സ്റ്റെഫൻസനും മന്ത്രിമാരായ ജെഫ്രി കുല്ലനും 15,000 ഡോളർ വീതം പിഴയടക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മന്ത്രി വാൾട്ടൺക്ക് 10,000 ഡോളറിന്റെ പിഴ വിധിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ഔദ്യോഗിക പദവിയിൽ തുടരുമ്പോഴും, PC പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ ഷാഡോ കാബിനറ്റ് ചുമതലകൾ പിൻവലിച്ചെങ്കിലും, പാർട്ടിയുടെയും കോക്കസിന്റെയും ഭാഗമായിത്തന്നെ തുടരുകയാണ്.
കൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് ആക്ടും കെയർടേക്കർ കൺവെൻഷനും ലംഘിച്ചതാണ് പ്രധാന കുറ്റാരോപണം. വ്യക്തിപരമായ ബന്ധങ്ങൾ ഉപയോഗിക്കലും സാധാരണ ചാനലുകളെ മറികടക്കാനുള്ള ശ്രമങ്ങളും കടുത്ത വിമർശനത്തിന് വിധേയമായി. കുല്ലനും വാർട്ടണും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയും ആഭ്യന്തര മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ശ്രമങ്ങൾ തുടരുകയും ചെയ്തതായി പറയപ്പെടുന്നു.പിഴയെക്കുറിച്ചുള്ള അന്തിമ തീരുമാനം മനിറ്റോബ ലെജിസ്ലേറ്റീവ് അസംബ്ലിയുടേതാണ്. സർക്കാരിന്റെ അവസാന ഘട്ടത്തിലുണ്ടായ തീരുമാനങ്ങൾ, പൊതുതാൽപര്യത്തിന് വിപരീതമകുന്നതായി കാണപ്പെടുകയും, രാഷ്ട്രീയ-ബിസിനസ് ബന്ധങ്ങളിലെ ആശയക്കുഴപ്പം വ്യക്തമാക്കുകയും ചെയ്യുന്നു.



