നവ്യാ നായരെയും സൗബിൻ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീന സംവിധാനം ചെയ്ത പുതിയ ചിത്രമായ “പാതിരാത്രി” യുടെ പ്രൊമോഷൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ക്രൈം ത്രില്ലർ ഡ്രാമ ചിത്രത്തിന്റെ പ്രൊമോ വീഡിയോ ഇന്നലെ രാത്രിയാണ് നവ്യ നായർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടുറോഡിൽ വെച്ച് റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെ പോലീസ് പിടികൂടുന്നതും തുടർന്നുണ്ടാകുന്ന സംഭാഷണങ്ങളുമാണ് ഈ രസകരമായ പ്രൊമോ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രൊമോ വീഡിയോയുടെ രസകരമായ ഭാഗം, നവ്യയുടെ ശ്രദ്ധേയ കഥാപാത്രമായ ‘നന്ദനം’ സിനിമയിലെ ബാലാമണിയെ സ്പൂഫ് ചെയ്തുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ്. റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ സ്ഥലത്തെത്തുന്ന പോലീസുകാരുമായി നവ്യ നടത്തുന്ന സംഭാഷണങ്ങൾ ചിരിയുണർത്തുന്നു. ഈ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുന്ന “പാതിരാത്രി”, ഒരു ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരു കേസിന്റെ ദുരൂഹതകൾ അഴിക്കുന്ന ജാൻസിയുടെയും ഹരീഷിന്റെയും കഥയാണ് സിനിമ പറയുന്നത്. സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, അച്യുത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ‘പുഴു’ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും, ഷാജി മാറാട് തിരക്കഥയും നിർവ്വഹിച്ച ഈ ചിത്രം ഗംഭീരമായ തീയേറ്റർ എക്സ്പീരിയൻസ് ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പൊതുവായ അഭിപ്രായം. ചിത്രത്തിന്റെ മ്യൂസിക് അവകാശം വലിയ തുകയ്ക്ക് ടി സീരീസ് സ്വന്തമാക്കിയിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Midnight reels shoot: Navya Nair ‘arrested by police’ for dancing in the middle of the road; Video goes viral



