നയാഗ്ര ഫാൾസ്: നയാഗ്ര ഫാൾസ് മെമ്മോറിയൽ മെഡിക്കൽ സെന്ററിന്റെ (NFMMC) പത്താം സ്ട്രീറ്റ് കാമ്പസിൽ 53 ദശലക്ഷം ഡോളർ ചിലവിട്ടുള്ള വിപുലമായ നിർമ്മാണ-നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ന്യൂയോർക്ക് സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെയാണ് ഈ ബൃഹദ് പദ്ധതിക്ക് ജീവൻ വെച്ചത്.
ആദ്യഘട്ടത്തിൽ 6.5 ദശലക്ഷം ഡോളറിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഉടൻ ആരംഭിക്കുന്നത്. ആശുപത്രിയുടെ ഒന്നാം നിലയിൽ പുതിയ വൗണ്ട് സെന്റർ, ഹൈപ്പർബാറിക് സെന്റർ, അത്യാധുനിക വാസ്കുലർ സെന്റർ, വാസ്കുലർ ലാബ് എന്നിവ സജ്ജീകരിക്കും. അഞ്ചാം നിലയിൽ പുതിയ സർജിക്കൽ ഓഫീസ് സ്യൂട്ടുകൾ, പരിശോധനാ മുറികൾ, പേസ് മേക്കർ സ്പെഷ്യലിസ്റ്റ് ഡോ. ഫാസ്റ്റ്, ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ജെയിൻ എന്നിവർക്കായുള്ള പ്രത്യേക മെഡിക്കൽ ഓഫീസുകൾ എന്നിവയും ഈ ഘട്ടത്തിൽ പൂർത്തിയാക്കും.
2026, 2027 വർഷങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിൽ 430 വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന വലിയ ഗാരേജ്, 12 ബെഡുകളുള്ള ഐസിയു സ്റ്റെപ്പ് ഡൗൺ യൂണിറ്റ്, നവീകരിച്ച വിമൻസ് പവലിയൻ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, എല്ലാ ഇൻപേഷ്യന്റ് ബെഡുകളിലും പുതിയ ടെലിമെട്രി സംവിധാനം ഏർപ്പെടുത്തുകയും ആശുപത്രിയുടെ പ്ലാന്റ് സൗകര്യങ്ങളും എമർജൻസി ജനറേറ്റർ സംവിധാനവും ആധുനികവൽക്കരിക്കുകയും ചെയ്യും.
നയാഗ്ര കൗണ്ടിയിലെ ഏക സമ്പൂർണ്ണ ആരോഗ്യ സേവന കേന്ദ്രമെന്ന നിലയിൽ, ഈ നിക്ഷേപം നയാഗ്രയിലെ ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് എൻ.എഫ്.എം.എം.സി പ്രസിഡന്റും സിഇഒയുമായ ജോസഫ് എ. റുഫോളോ പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളിന്റെയും സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെയും പൂർണ്ണ പിന്തുണയോടെയാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Niagara Falls Memorial Medical Center announces launch of $53 million construction & renovation program



