ഒന്റാറിയോയിൽ 109 പുതിയ കേസുകൾ
ഒന്റാറിയോയിൽ കഴിഞ്ഞ ആഴ്ച 109 പുതിയ മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബർ മുതൽ തുടങ്ങിയ ഈ പകർച്ചവ്യാധിയുടെ ആകെ കേസുകളുടെ എണ്ണം 925 ആയി. ഇപ്പോൾ 69 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, അതിൽ നാലുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Southwest ഒന്റാറിയോയിലെ വാക്സിനേഷൻ എടുക്കാത്ത ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ എന്നിവരാണ് കൂടുതലായും ബാധിക്കപ്പെട്ടിരിക്കുന്നത്. ആൽബർട്ടയിലും വർധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ബുധനാഴ്ച വരെ 83 സ്ഥിരീകരിച്ച കേസുകളാണ് അവിടെയുള്ളത്.
എന്നാൽ ക്വിബെക് അതിന്റെ പകർച്ചവ്യാധിയുടെ അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. മാർച്ച് 18 മുതൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മീസിൽസ് സാധാരണഗതിയിൽ പനി, ചുമ, മൂക്കൊലിപ്പ്, ചുവന്ന കണ്ണുകൾ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് തുടങ്ങുന്നത് എന്ന് റിപ്പോർട്ട് ചെയ്തു.



