ഒന്റാരിയോയിലുള്ള ഗാനനോക്ക് മേയറുടെ ശമ്പളം പെരുമാറ്റച്ചട്ട ലംഘനത്തിനെ തുടർന്ന് പിടിച്ചുവെച്ചു. മേയർ ജോൺ ബെഡോസ് എട്ട് തവണ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ 80 ദിവസത്തേ ശമ്പളം പിടിച്ചുവെച്ചത്. കൂടാതെ ജീവനക്കാരോട് ക്ഷമാപണം നടത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ഇന്റഗ്രിറ്റി കമ്മീഷണർ ടോണി ഫ്ലെമിങ് തയ്യാറാക്കിയ 17 പേജുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്റഗ്രിറ്റി കമ്മീഷണറായ ടോണി ഫ്ലെമിങ് തയ്യാറാക്കിയ 17 പേജുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗണാനോക് നഗരസഭ മേയർ ജോൺ ബെഡോസിന്റെ ശമ്പളം 80 ദിവസത്തേക്ക് നിർത്തിവെക്കാനും ക്ഷമാപണ കത്തെഴുതണമെന്നുമുള്ള തീരുമാനത്തിലേക്ക് കൗൺസിൽ എത്തുന്നത്.
ഈ റിപ്പോർട്ട് പ്രകാരം നഗരസഭയുടെ പെരുമാറ്റച്ചട്ടം ബെഡോസ് എട്ട് തവണ ലംഘിച്ചതായി വ്യക്തമായി പറയുന്നുണ്ട്. അതിലൂടെ അദ്ദേഹത്തിന്റെ പ്രവർത്തനം അധികാരപരിധികൾക്കും പൊതുസംവിധാനങ്ങൾക്ക് വിരുദ്ധമാണെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടാതെ ഈ റിപ്പോർട്ടിൽ സ്ത്രീകളെക്കുറിച്ചും ആഫർമേറ്റീവ് ആക്ഷനെക്കുറിച്ചും ബെഡോസ് വിവേചനപരമായ പരാമർശങ്ങൾ നടത്തുകയും, അപമാനകരമായ ലൈംഗിക ചുവയോടെ പ്രസംഗിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതെല്ലാം ഗാനനോക്ക് നഗരസഭയുടെ പെരുമാറ്റച്ചട്ടത്തിന് ലംഘനമാണെന്ന് കമ്മീഷണർ വിലയിരുത്തി. മെയ് 20-നു നടന്ന കൗൺസിൽ യോഗത്തിലാണ് ഇന്റഗ്രിറ്റി കമ്മീഷണർ ടോണി ഫ്ലെമിങ്ങിന്റെ കണ്ടെത്തലുകൾ പൊതുവായി അവതരിപ്പിക്കപ്പെട്ടത്. യോഗത്തിന് ശേഷം കൗൺസിൽ അംഗങ്ങൾ മേയർ ജോൺ ബെഡോസിന്റെ ശമ്പളം 80 ദിവസത്തേക്ക് നിർത്തിവെക്കാനും, ജീവനക്കാരോട് അദ്ദേഹം മാപ്പ് എഴുതി പറയേണ്ടതുണ്ടെന്നും തീരുമാനിക്കുകയായിരുന്നു. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും പ്രതികരണങ്ങൾക്കായി അയച്ച കത്തുകളോട് മേയർ ബെഡോസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



