റായ്‌പൂർ: ഛത്തീസ്ഗഡിലെ സുക്മയിലും ബീജാപൂരിലും സുരക്ഷാസേന നടത്തിയ മിന്നൽ നീക്കത്തിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (DRG) രണ്ടിടങ്ങളിലായി നടത്തിയ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് സംഘത്തെ തുരത്തിയത്. കൊല്ലപ്പെട്ടവരിൽ പ്രമുഖ മാവോയിസ്റ്റ് നേതാവ് മങ്ഡുവും ഉൾപ്പെടുന്നു.
സുക്മയിലെ കൊടുംവനത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് പന്ത്രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ബീജാപൂരിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ രണ്ട് പേരെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, മാവോയിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രമുഖ നേതാവ് ബർസ ദേവ തെലങ്കാനയിൽ പോലീസിന് മുന്നിൽ കീഴടങ്ങി. കൊല്ലപ്പെട്ട പ്രമുഖ മാവോയിസ്റ്റ് കമാൻഡർ ഹിദ്മയുടെ വലംകൈയ്യായി അറിയപ്പെട്ടിരുന്ന ബർസ, തെലങ്കാന ഡി.ജി.പി ശിവധർ റെഡ്ഡിക്ക് മുൻപാകെയാണ് കീഴടങ്ങിയത്. ബർസയിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുരക്ഷാ ഏജൻസികൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Maoist hunt by security forces in Chhattisgarh; 14 people including prominent leader Mangdu killed



