📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

കാനഡയിൽ പൊതുസേവന മേഖലയിൽ വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; 28,000 തസ്തികകൾ നീക്കം ചെയ്യും

Canada Varthakal by Canada Varthakal
March 18, 2026
in ottawa
Reading Time: 1 min read
കാനഡയിൽ പൊതുസേവന മേഖലയിൽ വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; 28,000 തസ്തികകൾ നീക്കം ചെയ്യും

ഒട്ടാവ: കാനഡയിലെ ഫെഡറൽ സർക്കാർ വകുപ്പുകളിലും ഏജൻസികളിലുമായി വരും വർഷങ്ങളിൽ വൻതോതിൽ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനം. 2025 നവംബറിൽ പുറത്തിറക്കിയ ‘കാനഡ സ്ട്രോങ്ങ് ബജറ്റ് 2025’ പ്രകാരം 2029-ഓടെ പൊതുസേവന മേഖലയിൽ നിന്ന് 28,000 തസ്തികകൾ ഒഴിവാക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി വരും വർഷങ്ങളിൽ ഏകദേശം 6,000 കോടി ഡോളറിന്റെ (60 ബില്യൺ) ലാഭം കണ്ടെത്താൻ ട്രഷറി ബോർഡ് ഓഫ് കാനഡ സെക്രട്ടേറിയറ്റ് 90 ഫെഡറൽ വകുപ്പുകൾക്കും ഏജൻസികൾക്കും നിർദ്ദേശം നൽകി.

പുതിയ പദ്ധതി പ്രകാരം എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡയിൽ നിന്ന് 1,500 തസ്തികകളും ഗ്ലോബൽ അഫയേഴ്സ് കാനഡയിൽ നിന്ന് 1,200 തസ്തികകളും നീക്കം ചെയ്യും. കൃഷി വകുപ്പിൽ (Agriculture and Agri-Foods Canada) 665 തസ്തികകളും പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പിൽ (Environment and Climate Change Canada) 837 തസ്തികകളും കുറയ്ക്കും. നിലവിൽ 26,000-ത്തിലധികം സർക്കാർ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായാണ് റിപ്പോർട്ട്.

ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഓട്ടോമേഷൻ എന്നിവയുടെ സഹായത്തോടെ ഭരണപരമായ ജോലികൾ ലഘൂകരിച്ചും കരാർ അടിസ്ഥാനത്തിലുള്ള സേവനങ്ങൾ കുറച്ചും ചെലവ് നിയന്ത്രിക്കാനാണ് വകുപ്പുകളുടെ നീക്കം. കാനഡ റവന്യൂ ഏജൻസി (CRA), ഹെൽത്ത് കാനഡ, പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യൂർമെന്റ് കാനഡ തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം വരും വർഷങ്ങളിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തും. സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ മാത്രം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 900 തസ്തികകൾ ഇല്ലാതാകുമെന്നും 2026-ലെ സെൻസസ് നടപടികൾക്ക് ശേഷം ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നും വകുപ്പ് തല പ്ലാനുകൾ വ്യക്തമാക്കുന്നു.

സർക്കാർ നടപടിക്കെതിരെ രാജ്യത്തെ പ്രമുഖ സർവീസ് യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. തൊഴിൽ വെട്ടിക്കുറയ്ക്കുന്നത് പാസ്‌പോർട്ട് സേവനങ്ങൾ, ഇൻഷുറൻസ് ക്ലെയിമുകൾ, നികുതി സംബന്ധമായ സംശയനിവാരണം എന്നിവയിൽ കാലതാമസമുണ്ടാക്കുമെന്ന് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (PSAC) ദേശീയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലക്സ് സിലാസ് പറഞ്ഞു. എഐ ചാറ്റ് ബോട്ടുകൾക്ക് മനുഷ്യ സഹജമായ അനുകമ്പയോടെ സേവനം നൽകാൻ കഴിയില്ലെന്നും ഇത് സേവന നിലവാരത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷ്യ പരിശോധന, കാർഷിക രോഗനിർണ്ണയം, ഗതാഗത സുരക്ഷ തുടങ്ങിയ നിർണ്ണായക മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ എണ്ണം കുറയുന്നത് കനേഡിയൻ ജനതയെ നേരിട്ട് ബാധിക്കുമെന്ന് പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി പബ്ലിക് സർവീസ് ഓഫ് കാനഡ (PIPSC) അറിയിച്ചു. എന്നാൽ സർക്കാർ മുൻഗണനകൾക്ക് അനുസൃതമല്ലാത്ത പദ്ധതികൾ നിർത്തലാക്കിയും പ്രവർത്തനക്ഷമത വർദ്ധിപ്പിച്ചും മുന്നോട്ട് പോകാനാണ് ട്രഷറി ബോർഡിന്റെ തീരുമാനം. 2026-27 മുതൽ 2028-29 വരെയുള്ള കാലയളവിൽ ഘട്ടംഘട്ടമായാകും തസ്തികകൾ വെട്ടിക്കുറയ്ക്കുക.

Massive job cuts in Canada’s public service sector; 28,000 positions to be eliminated

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3

Related Posts

ബുധനാഴ്ച ഇന്ധനവില കുറയുന്നു? ഒട്ടാവയിലെ പുതിയ നിരക്കുകൾ അറിയാം!
ottawa

ബുധനാഴ്ച ഇന്ധനവില കുറയുന്നു? ഒട്ടാവയിലെ പുതിയ നിരക്കുകൾ അറിയാം!

by Canada Varthakal
March 25, 2026
ചൈനീസ് സൈന്യത്തെ സഹായിച്ചെന്നാരോപണം; മുൻ കാനഡ സ്നോബേർഡ് പൈലറ്റിന്റെ പാസ്‌പോർട്ട് റദ്ദാക്കി
ottawa

ചൈനീസ് സൈന്യത്തെ സഹായിച്ചെന്നാരോപണം; മുൻ കാനഡ സ്നോബേർഡ് പൈലറ്റിന്റെ പാസ്‌പോർട്ട് റദ്ദാക്കി

by Canada Varthakal
March 18, 2026
ഭക്ഷ്യോൽപ്പന്ന നിർമ്മാണ ലൈസൻസ് പരിഷ്‌കരിക്കാൻ ഒട്ടാവ സിറ്റി കൗൺസിൽ; ചെറുകിട സംരംഭകർക്ക് ഇളവ്
ottawa

ഭക്ഷ്യോൽപ്പന്ന നിർമ്മാണ ലൈസൻസ് പരിഷ്‌കരിക്കാൻ ഒട്ടാവ സിറ്റി കൗൺസിൽ; ചെറുകിട സംരംഭകർക്ക് ഇളവ്

by Canada Varthakal
March 16, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.