നയാഗ്ര: നയാഗ്ര ഫാൾസിലെ ബ്രൂക്സൈഡ് ഡ്രൈവിലുള്ള ഒരു വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന രഹസ്യ ലഹരിമരുന്ന് ലാബ് നയാഗ്ര റീജിയണൽ പോലീസ് കണ്ടെത്തി. ഡിസംബർ 23-നാണ് സെർച്ച് വാറന്റുമായി പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. $3.5 മില്യൺ ഡോളർ വിപണി മൂല്യമുള്ള ക്രിസ്റ്റൽ മെത്താംഫെറ്റമിൻ നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളാണ് ഇവിടെ നിന്ന് കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു.
പരിശോധനയിൽ 20 ലിറ്റർ വീതം ദ്രാവക മെത്താംഫെറ്റമിൻ അടങ്ങിയ 42 ബക്കറ്റുകൾ പോലീസ് പിടിച്ചെടുത്തു. ഓരോ ബക്കറ്റിൽ നിന്നും 17.5 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിൻ വീതം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Massive drug lab discovered in Niagara Falls; $3.5 million worth of methamphetamine seized



