കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ ഉന്നത പ്രൊഫഷണലുകൾ ഉൾപ്പെടെ എട്ടുപേർ പിടിയിലായി. ദന്ത ഡോക്ടർ, അഭിഭാഷകൻ, ഫിസിയോതെറാപ്പിസ്റ്റ്, ഇവന്റ് മാനേജ്മെന്റ് ഉടമ തുടങ്ങിയവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് കൊക്കെയ്ൻ, മെത്താഫിറ്റമിൻ, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകൾ പിടിച്ചെടുത്തു. തിരുവനന്തപുരം ശംഖുമുഖം സ്വദേശിയും ഇവന്റ് മാനേജ്മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ (ഷോൺ) ആണ് ലഹരിമരുന്ന് വിതരണ സംഘത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അഭിഭാഷകനായ രോഹിത് നായർ, റെസ്റ്റോറന്റ് ഉടമ ഓസ്റ്റിൻ ജോസ്, വ്യവസായി ജിനോ മുരളി, ന്യൂട്രീഷ്യൻ അക്ബർ ഷാ, ദന്ത ഡോക്ടർ ബെൻസി റാവൂത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്തലി ഫാത്തിമ, ഏവിയേഷൻ വിദ്യാർത്ഥിനി അമൽ റൗഫ് എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. ഹോട്ടൽ മുറി കേന്ദ്രീകരിച്ച് ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. പിടികൂടിയവരിൽ ചിലർ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനൊപ്പം ഇതിന്റെ വിപണനത്തിലും പങ്കാളികളാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.
Massive drug bust in Kochi; Bigwigs including doctor and lawyer arrested from five-star hotel
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



