P.E.I : ഒക്ടോബർ 14 മുതൽ പ്രിൻസ് എഡ്വേർഡ് ദ്വീപിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മാസ്ക് നിർബന്ധമാക്കാൻ തീരുമാനിച്ച് അധികൃതർ. ആരോഗ്യവകുപ്പായ Health P.E.I ആണ് ഈ പുതിയ നിയമം കൊണ്ടുവന്നത്. ദ്വീപിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ (Respiratory Illnesses) കൂടുന്ന സാഹചര്യത്തിലാണ് ഈ നിർണായക നീക്കം.
ഈ വർഷം ഈ സമയത്ത് ഇത്തരം അസുഖങ്ങൾ വർദ്ധിക്കുന്നത് പതിവാണെന്ന് Health P.E.I. ഉദ്യോഗസ്ഥർ പറയുന്നു. “മാസ്കുകൾ ധരിക്കുന്നത് നമ്മൾ ആരോഗ്യ പ്രവർത്തകരുടെയും, നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ്,” ലാര മാക്മുർഡോ (Lara MacMurdo) എന്ന ഉദ്യോഗസ്ഥ വ്യക്തമാക്കി. “മാസ്ക് ധരിക്കുന്നത് ഇപ്പോൾ പുതിയ ഒരു ശീലമായി മാറിക്കഴിഞ്ഞു. നമ്മൾ മാസ്ക് ഇടേണ്ടിവരുമോ എന്ന് ഇനി ആരും ചോദിക്കില്ല, ഇനി എപ്പോൾ ഇടണം എന്ന് മാത്രമാണ് അറിയേണ്ടത്.,” അവർ കൂട്ടിച്ചേർത്തു.
സന്ദർശകരും കൂടെ നിൽക്കുന്നവരും ഉൾപ്പെടെയുള്ള ആളുകൾക്ക്, രോഗികളുടെ അടുത്തേക്ക് (രണ്ട് മീറ്റർ ദൂരത്തിൽ) പോകുമ്പോൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. അതായത്, എല്ലാ സമയത്തും മാസ്ക് വേണമെന്നില്ല, രോഗികളുടെ അടുത്ത് പോകുമ്പോൾ മാത്രം മതി. ആശുപത്രിയുടെ പ്രവേശന കവാടങ്ങളിൽ തന്നെ മാസ്കുകൾ ലഭ്യമാകും. അസുഖങ്ങൾ പടരുന്നത് തടയാൻ മാസ്ക് ഒരു നല്ല മാർഗ്ഗമാണെങ്കിലും, കൈ കഴുകുക, അസുഖം വന്നാൽ വീട്ടിലിരിക്കുക തുടങ്ങിയ മറ്റ് പ്രതിരോധ നടപടികളും ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Masks mandatory! New rule for visitors to P.E.I hospitals; everything you need to know



