📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

മാരിടൈം സൂപ്പർ കപ്പ് : മോങ്ക്ടൺ യുണൈറ്റഡ് ജേതാക്കൾ; ഹരി കളിയിലെ താരം

Canada Varthakal by Canada Varthakal
August 5, 2025
in New Brunswick
Reading Time: 1 min read
Moncton united

മോങ്ക്ടൺ: കാനഡയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തിയ മാരിടൈം സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ മോങ്ക്ടൺ യുണൈറ്റഡ് വിജയ കിരീടം ചൂടി. ആഗസ്റ്റ് 3-ന് മോങ്ക്ടണിലെ 60 Leopold F. Belliveau Dr സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ മാൽവ X1-നെ 42 റൺസിന് പരാജയപ്പെടുത്തിയാണ് മോങ്ക്ടൺ യുണൈറ്റഡ് കപ്പ് സ്വന്തമാക്കിയത്.

ടോസ് നേടിയ മാൽവ X1 ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.ആദ്യം ബാറ്റു ചെയ്ത മോങ്ക്ടൺ 8 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് നേടി. 20 പന്തിൽ നിന്ന് 3 ഫോറുകളും 8 കൂറ്റൻ സിക്സറുകളും സഹിതം 62 റൺസ് അടിച്ചുകൂട്ടിയ ഹരിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് മോങ്ക്ടൺ യുണൈറ്റഡിന് മികച്ച സ്കോർ സമ്മാനിച്ചത്.

ADVERTISEMENT

മറുപടി ബാറ്റിങ്ങിനിറങ്ങിയ മാൽവ X1-നെ മോങ്ക്ടൺ ബൗളർമാർ തുടക്കം മുതൽ തന്നെ വരിഞ്ഞുമുറുക്കി. പവർപ്ലേ ഓവറുകൾ എറിഞ്ഞ അൻഷുൽ താക്കൂറും അമൻദീപും വെറും 6 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഈ ടൂർണമെന്റിൽ പവർപ്ലേയിൽ ബൗണ്ടറിയോ സിക്സറോ പിറക്കാത്ത ഒരേയൊരു ഇന്നിങ്‌സും ഇതുമാത്രമായിരുന്നു. അമൻദീപ് 2 ഓവറിൽ 3 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും, അൻഷുൽ താക്കൂർ 2 ഓവറിൽ 12 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി, നിതിൻ ചാൾസ് 2 ഓവറിൽ 13 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോൾ,അനന്ദു.പി.ഷാജി 1 ഓവറിൽ 4 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകളും വീഴ്ത്തി.ഈ കൃത്യതയാർന്ന ബൗളിംഗിനും മികച്ച ഫീൽഡിംഗിനും മുന്നിൽ പിടിച്ചുനിൽക്കാൻ മാൽവ X1-ന് കഴിഞ്ഞില്ല. റൺസ് നേടാൻ ബുദ്ധിമുട്ടിയ അവർക്ക് 8 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ മോങ്ക്ടൺ യുണൈറ്റഡ് 42 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.തകർപ്പൻ ബാറ്റിംഗിലൂടെ മോങ്ക്ടൺ യുണൈറ്റഡിനെ വിജയത്തിലേക്ക് നയിച്ച ഹരി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മദ്രാസ് കഫേ സ്പോൺസർ ചെയ്ത ആറടി ഉയരമുള്ള എവർറോളിങ് ട്രോഫിയും 1111 ഡോളർ സമ്മാനത്തുകയും മോങ്ക്ടൺ യുണൈറ്റഡ് ടീം ഏറ്റുവാങ്ങി. റണ്ണേഴ്സ് അപ്പായ മാൽവ X1-ന് 555 ഡോളർ രണ്ടാം സമ്മാനമായി ലഭിച്ചു. സെമി ഫൈനലിൽ ലൂണൻബർഗ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് മോങ്ക്ടൺ യുണൈറ്റഡ് ഫൈനലിൽ പ്രവേശിച്ചത്. അറ്റ്ലാന്റിക് കാനഡയിലെ 12 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.


Maritime Super Cup: Moncton United winners;


Tags: Maritimesuper cup
Ad 1
Ad 2
Ad 3

Related Posts

പുതിയ വിപണികൾ തേടി ന്യൂ ബ്രൺസ്‌വിക് പ്രീമിയർ; ബെൽജിയത്തിലും ഫ്രാൻസിലും വ്യാപാര സന്ദർശനം
New Brunswick

പുതിയ വിപണികൾ തേടി ന്യൂ ബ്രൺസ്‌വിക് പ്രീമിയർ; ബെൽജിയത്തിലും ഫ്രാൻസിലും വ്യാപാര സന്ദർശനം

by Canada Varthakal
March 28, 2026
ന്യൂ ബ്രൺസ്‌വിക്കിൽ ജാമ്യാപേക്ഷകൾ ഇനി ഓൺലൈൻ; ഫ്രെഡറിക്ടണിലും വുഡ്‌സ്റ്റോക്കിലും തുടക്കമാകും
New Brunswick

ന്യൂ ബ്രൺസ്‌വിക്കിൽ ജാമ്യാപേക്ഷകൾ ഇനി ഓൺലൈൻ; ഫ്രെഡറിക്ടണിലും വുഡ്‌സ്റ്റോക്കിലും തുടക്കമാകും

by Canada Varthakal
March 28, 2026
ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാൻ ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്ക്; ന്യൂ ബ്രൺസ്‌വിക്കിൽപുതിയ പദ്ധതി പ്രഖ്യാപിച്ചു
New Brunswick

ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാൻ ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്ക്; ന്യൂ ബ്രൺസ്‌വിക്കിൽപുതിയ പദ്ധതി പ്രഖ്യാപിച്ചു

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.