എഡ്മിന്റൻ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്റനിലെ മഞ്ചാടി മലയാളം (ഹൈബ്രിഡ്) സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം ശ്രദ്ധേയമായി. സ്കൂൾ കോ-ഓർഡിനേറ്റർ അമ്പിളി സാജു ഈ വർഷത്തെ പാഠ്യപദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മലയാളം മിഷൻ കാനഡ കോ-ഓർഡിനേറ്റർ ജോസഫ് ജോൺ, മലയാള പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സന്ധ്യ ദേവി ആശംസാ പ്രസംഗം നടത്തി. ഡോ.പി.വി. ബൈജു നന്ദി പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
manjadi malayalam school welcomed new students In Edmonton
ADVERTISEMENT



