മാനിറ്റോബ പ്രവിശ്യാ നാമനിർദ്ദേശ പദ്ധതി (MPNP) വഴിയുള്ള ഈ വർഷത്തെ രണ്ടാമത്തെ നറുക്കെടുപ്പ് പൂർത്തിയായി. ജനുവരി 29-ന് സ്കിൽഡ് വർക്കർ സ്ട്രീമിന് കീഴിൽ നടന്ന നറുക്കെടുപ്പിലൂടെ 47 ഉദ്യോഗാർത്ഥികൾക്കാണ് കാനഡയിലെ സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാനുള്ള ലെറ്റേഴ്സ് ഓഫ് അഡ്വൈസ് (LAA) ലഭിച്ചത്. ഇതിൽ ആറ് പേർക്ക് സാധുവായ എക്സ്പ്രസ് എൻട്രി പ്രൊഫൈൽ നമ്പറും ജോബ് സീക്കർ വാലിഡേഷൻ കോഡും ഉണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
നറുക്കെടുപ്പിലെ 47 ഒഴിവുകൾ സ്ട്രാറ്റജിക് റിക്രൂട്ട്‌മെന്റ് ഇനിഷ്യേറ്റീവ് പ്രകാരം നാല് വിഭാഗങ്ങളിലായാണ് വിഭജിച്ചിരിക്കുന്നത്. എംപ്ലോയർ സർവീസസ് വിഭാഗത്തിൽ 24 പേരെയും, ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റിയിൽ 3 പേരെയും, റീജിയണൽ കമ്മ്യൂണിറ്റീസ് വിഭാഗത്തിൽ 4 പേരെയും, എത്‌നോ കൾച്ചറൽ കമ്മ്യൂണിറ്റീസ് വിഭാഗത്തിൽ 2 പേരെയും തിരഞ്ഞെടുത്തു. കൂടാതെ, ടെമ്പററി പബ്ലിക് പോളിസി ടു ഫെസിലിറ്റേറ്റ് വർക്ക് പെർമിറ്റ്‌സ് (TPP) വിഭാഗത്തിലൂടെ 14 പേർക്കും അവസരം ലഭിച്ചു. 2025-ൽ ആകെ 26 നറുക്കെടുപ്പുകളിലായി 7,437 അപേക്ഷകൾ പ്രവിശ്യ നൽകിയിരുന്നു.
മാനിറ്റോബയിൽ നിലവിൽ ജോലി ചെയ്യുന്നവർക്കും പ്രവിശ്യയുമായി ശക്തമായ ബന്ധമുള്ളവർക്കും സ്ഥിരതാമസത്തിന് അവസരം നൽകുന്ന രീതിയിലാണ് സ്കിൽഡ് വർക്കർ ഇൻ മാനിറ്റോബ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധുവായ വർക്ക് പെർമിറ്റുള്ളവർ, പ്രവിശ്യയിലെ ഒരു തൊഴിലുടമയിൽ നിന്ന് ലഭിച്ച ഫുൾ ടൈം ജോലി വാഗ്ദാനം ഉള്ളവർ, ഒരേ സ്ഥാപനത്തിൽ ആറ് മാസമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവർ എന്നിവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. തൊഴിൽ കമ്പോളത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് പ്രവിശ്യ ഇത്തരം നറുക്കെടുപ്പുകൾ നടത്തുന്നത്.
ഭാഷാ വൈദഗ്ധ്യത്തിന് കുറഞ്ഞത് CLB 4 സ്കോർ ഉണ്ടാവുക, മാനിറ്റോബയിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള സന്നദ്ധത പ്രകടിപ്പിക്കുന്ന സെറ്റിൽമെന്റ് പ്ലാൻ സമർപ്പിക്കുക എന്നിവയും അപേക്ഷകർക്ക് നിർബന്ധമാണ്. ഓരോ 15 ദിവസത്തെ ഇടവേളകളിലും നറുക്കെടുപ്പ് നടത്താനാണ് പ്രവിശ്യാ അധികൃതർ ലക്ഷ്യമിടുന്നത്. ജനുവരിയിൽ നടന്ന ആദ്യ നറുക്കെടുപ്പിൽ 55 പേർക്ക് അപേക്ഷാ അനുമതി നൽകിയിരുന്നു. കാനഡയിലെ സാമ്പത്തിക വളർച്ചയും തൊഴിൽ മേഖലയിലെ കുറവുകളും പരിഹരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Manitoba PNP Draw; Here are the details of the draw held on January 29th!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



