കാനഡയിലെ എല്ലാ പ്രവിശ്യകളിലേക്കും വാറണ്ട് പുറപ്പെടുവിച്ച പിടികിട്ടാപ്പുള്ളിയായ ജേസൺ പിട്രെ അറസ്റ്റിൽ. തടവിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാണ് ഇയാൾക്കെതിരെ പോലീസ് വാറണ്ട് പുറപ്പെടുവിച്ചത്.
ഓഗസ്റ്റ് 18-നാണ് ജേസൺ പിട്രെയെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് പോലീസ് പുറപ്പെടുവിച്ചത്. സെന്റ് ജോണിലെ ഹാർട്ട് ഹൗസ് കമ്മ്യൂണിറ്റി റെസിഡൻഷ്യൽ ഫെസിലിറ്റിയിലേക്ക് തിരികെ വരാത്തതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടിയുണ്ടായത്.
ഒളിവിൽ പോയ 43-കാരനായ ജേസൺ പിട്രെയെ ചൊവ്വാഴ്ചയാണ് കോഡിയാക് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണുള്ളത്. ആയുധങ്ങളുപയോഗിച്ച് മോഷണശ്രമം നടത്തിയതിനും, ആക്രമണം നടത്തിയതിനും നാല് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ജേസൺ പിട്രെ. ഇയാൾക്ക് അനുവദിച്ചിരുന്ന പരോൾ കാലാവധി കഴിഞ്ഞിട്ടും തിരികെ ഹാജരാകാതിരുന്നതാണ് പുതിയ കേസിന് കാരണം. പിട്രെയെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
man-wanted-on-canada-wide-warrant-arrested-saint-john-police
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



