ശനിയാഴ്ച വൈകുന്നേരം മൗണ്ട് ഡെന്നിസ് പരിസരത്ത് ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വെസ്റ്റൺ റോഡിന് തെക്കുള്ള ജെയ്ൻ സ്ട്രീറ്റിലും എമ്മെറ്റ് അവന്യൂ പ്രദേശത്തും രാത്രി 10 മണിക്ക് ശേഷം വെടിയൊച്ചകൾ കേട്ടതായി പോലീസിന് വിവരം ലഭിച്ചു. പൊലീസ് സ്ഥവത്ത് എത്തിയപ്പോൾ വെടിയേറ്റ് ഗുരതരമായി പരിക്കേറ്റ ഒരാളെ കണ്ടെത്തുകയായിരുന്നു.ഇയാളെ ഉടൻ തന്നെ ട്രോമ സെന്ററിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ പിന്നീട് ചികിത്സയിലിരിക്കെ അദ്ദേഹം മരിക്കുകയായിരുന്നു. പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
ADVERTISEMENT



