മോൺക്ടൺ: ന്യൂ ബ്രൺസ്‌വിക്കിലെ മോൺക്ടണിൽ കഴിഞ്ഞ മാസം ഗാർബേജ് ബിന്നിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 35-കാരനായ ഡെവ്‌ലിൻ ഒബ്ലെനിസിനെതിരെയാണ് ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയത്. 39-കാരിയായ മെലിസ പ്രൈസ് ആണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 15-ന് ഹൈ സ്ട്രീറ്റിലെ നടപ്പാതയ്ക്ക് സമീപമുള്ള ഗാർബേജ് ബിന്നിൽ ആണ് മെലിസയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ആർസിഎംപി (RCMP) നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിയെ പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏപ്രിൽ 2 വരെ റിമാൻഡ് ചെയ്തു. മെലിസയുടെ മരണകാരണം എന്താണെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതൊരു കൊലപാതകമാണെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. നോർവുഡ് അവന്യൂ, വെയിൽ സ്ട്രീറ്റ് എന്നിവിടങ്ങളിലും കേസുമായി ബന്ധപ്പെട്ട് പോലീസ് പരിശോധനകൾ നടത്തിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Man charged in death of woman found inside garbage bin in Moncton, N.B.



