ഡോമിനിക് അരുണിന്റെ സംവിധാനത്തിൽ കല്യാണി പ്രിയദർശനും
നസ്ലനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലോക : ചാപ്റ്റർ 1 ചന്ദ്ര, മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ട് മുന്നേറുകയാണ്.
കല്യാണി പ്രിയദർശൻ അമാനുഷിക ശക്തിയുള്ള കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നസ്ലൻ, ചന്ദു സലിംകുമാർ, അരുൺ കുര്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആവുന്നു. സൂപ്പർ ഹീറോയിൻ ആയി കല്യാണി തിളങ്ങിയ ചിത്രത്തിൽ നിരവധി സർപ്രൈസുകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. എക്സ്റ്റൻഡഡ് കാമിയോ റോളിൽ ടോവിനോ തോമസ് എത്തുന്ന ചിത്രത്തിൽ ഒട്ടേറെ സർപ്രൈസ് താരങ്ങൾ ഉണ്ട്. സൗബിൻ മറ്റൊരു കാമിയോ വേഷത്തിൽ എത്തുന്നു. മൂത്തൊൻ എന്ന കഥാപാത്രത്തിന്റെ ശബ്ദത്തിലൂടെ മമ്മൂട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നു. മറ്റൊരു യൂണിവേഴ്സ് ഫോർമാറ്റിൽ ആണ് സംവിധായകൻ ചിത്രം ഒരിക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ കിടിലൻ എൻട്രിയോടെയാണ് ചിത്രം അവസാനിക്കുന്നത്.
Mammootty's son gives a cheque to Mohanlal for Onam; Soubin, Tovino and Dulquer Salmaan in cameo roles.



