മോവർ കൗണ്ടി: യു.എസിലെ മിനസോട്ടയിൽ I-90 പാതയിലുണ്ടായ വാഹനാപകടത്തിൽ കാനഡയിൽ താമസിക്കുന്ന മലയാളി മരിച്ചതായി മിനസോട്ട സ്റ്റേറ്റ് പട്രോൾ അധികൃതർ അറിയിച്ചു. ഒന്റാറിയോ സ്വദേശിയായ അജീഷ് തോമസ് (45) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 1:20-ഓടെ മൗവർ കൗണ്ടിയിലെ ഹൈവേ 56 ഇന്റർചേഞ്ചിന് സമീപമായിരുന്നു അപകടം.
പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന 2024 മോഡൽ ഫ്രെയ്റ്റ്‌ലൈനർ സെമിട്രക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ട്രക്ക് ഡ്രൈവർ ഒന്റാറിയോ കിച്ചനർ സ്വദേശി ഗമീഷ് ജോസഫിനെ (41) മെയോ ക്ലിനിക് സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തിൽപ്പെട്ട അജീഷ് തോമസ് സംഭവസമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് മിന്നസോട്ട സ്റ്റേറ്റ് പട്രോൾ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൗവർ കൗണ്ടി ഷെരീഫ് ഓഫീസ്, റോസ് ക്രീക്ക് ഫയർ ഡിപ്പാർട്ട്മെന്റ്, മെയോ ക്ലിനിക് ആംബുലൻസ് വിഭാഗം എന്നിവർ സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കാനഡയിൽ സ്ഥിരതാമസക്കാരാണ് ഇവർ. അപകടകാരണത്തെക്കുറിച്ച് സ്റ്റേറ്റ് പട്രോൾ വിഭാഗം കൂടുതൽ അന്വേഷണം നടത്തിവരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Truck overturns in Minnesota, US: Malayali from Ontario dies



