ഒന്റാറിയോ: ദക്ഷിണ ഒന്റാറിയോയിൽ ചൊവ്വാഴ്ച രാത്രി 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രകൃതിവിഭവ മന്ത്രാലയം അറിയിച്ചു. ഒറീലിയ നഗരത്തിൽ നിന്നും ഏകദേശം 23 കിലോമീറ്റർ തെക്കുകിഴക്കായി രാത്രി 10:59-നാണ് ഭൂചലനം ഉണ്ടായതെന്ന് എർത്ത്‌ക്വേക്സ് കാനഡ വ്യക്തമാക്കി. ഭൂനിരപ്പിൽ നിന്നും അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഈ പ്രകമ്പനം ഉടലെടുത്തത്.
നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശവാസികൾക്കിടയിൽ ഇത് ചെറിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. രാത്രി 11 മണിയോടെ ശക്തമായ കുലുക്കവും വലിയൊരു മുഴക്കവും കേട്ടതായി നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Magnitude 3.7 earthquake strikes near Orillia



