എഡ്മണ്ടൺ: ഇരുപത് വർഷങ്ങൾക്കുമുമ്പ് ബാങ്ക് ഓഫ് മോൺട്രിയലിൽ (BMO) നിന്ന് 16 മില്യൺ ഡോളറിലധികം തട്ടിയെടുത്ത കേസിൽ മുൻ ബാങ്ക് മാനേജരായ നിക്ക് ലൈസിക് 60-ൽ അധികം തട്ടിപ്പ് കുറ്റങ്ങൾ കോടതിയിൽ സമ്മതിച്ചു. വ്യാജ വായ്പകൾ ഉപയോഗിച്ച് ആറ് വർഷത്തോളം ലൈസിക് തട്ടിപ്പ് തുടർന്നിരുന്നു. കൃത്യമായി പലിശ അടച്ചതിനാൽ തട്ടിപ്പ് പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ 2004 ഓഗസ്റ്റിൽ നടന്ന ബാങ്കിന്റെ ഓഡിറ്റിനിടെയാണ് ഈ തട്ടിപ്പ് പുറത്തായത്. തുടർന്ന് 5,000 ഡോളറിൽ കൂടുതലുള്ള 60-ൽ അധികം തട്ടിപ്പ് കേസുകളിൽ അദ്ദേഹം കുറ്റസമ്മതം നടത്താൻ തീരുമാനമെടുത്തു.
തട്ടിപ്പ് പണം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ലൈസിക്കിന്റെ കൈവശമുണ്ടായിരുന്ന 17 വസ്തുവകകളും, ലെക്സസ്, കോർവെറ്റ്, മെഴ്സിഡസ് ബെൻസ് എന്നിവയുൾപ്പെടെയുള്ള 40-ൽ അധികം ആഡംബര വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു. ഇതിൽ, 1971 മോഡൽ, മഞ്ഞയും കറുപ്പും കലർന്ന പ്ലൈമൗത്ത് ‘കൂഡ’ കൺവെർട്ടിബിളാണ് ഏറ്റവും മൂല്യമേറിയത്. ലൈസിക് കുറ്റം സമ്മതിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് ഈ കാറുകളും ഡിസൈനർ വാച്ചുകളും ഫർണിച്ചറുകളും ലേലം ചെയ്തതിലൂടെ ഏകദേശം ഒരു മില്യൺ ഡോളർ ബാങ്കിന് തിരികെ ലഭിച്ചു. കൂടാതെ, ലൈസിക് ലൈംഗിക തൊഴിലാളികളുമായി ബന്ധമുള്ള 14 സ്ത്രീകളുമായി അടുപ്പം പുലർത്തിയിരുന്നുവെന്നും, തട്ടിയെടുത്ത 16 മില്യൺ ഡോളറിൽ 4 മില്യൺ ഡോളർ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും, ശേഷിക്കുന്ന തുകയിൽ 3.5 മില്യൺ ഡോളർ ഒരു കാമുകിക്കും ബാക്കി 3.5 മില്യൺ ഡോളർ മറ്റ് കാമുകിമാർക്കുമായി നൽകുകയും ചെയ്തതായി ലൈസിക് കോടതിയിൽ സമ്മതിച്ചു.
ലൈസിക്കിന്റെ അഭിഭാഷകൻ ബ്രയാൻ ബെരെഷ് 2004 ഓഗസ്റ്റ് 30-ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തട്ടിപ്പുകൾക്ക് പിന്നിൽ വിഷാദരോഗം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്നു നടന്ന ശിക്ഷാവിധിയിൽ ലൈസിക്കിന് ഏഴ് വർഷവും നാല് മാസവുമാണ് തടവ് ശിക്ഷ ലഭിച്ചത്. എന്നാൽ, 14 മാസങ്ങൾക്കുശേഷം ലൈസിക് ഡേ പരോളിൽ പുറത്തിറങ്ങി. 2008-ൽ ബാങ്ക് ഈ കേസിന്റെ നടപടിക്രമങ്ങൾ അവസാനിപ്പിച്ചപ്പോൾ, ഏകദേശം 6 മില്യൺ ഡോളർ മാത്രമാണ് തിരികെ പിടിക്കാൻ സാധിച്ചത്, ബാങ്കിന് ഏകദേശം 10 മില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Luxury cars, 14 girlfriends: Edmonton bank manager's 6-year fraud finally comes to light



