കൊച്ചി: കല്യാണി പ്രിയദർശൻ നായികയായ ‘ലോക: ചാപ്റ്റർ 1’ മലയാള സിനിമയിൽ പുതിയ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്ത് 20 ദിവസം പൂർത്തിയാകുന്നതിന് മുൻപേ 250 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ മലയാള സിനിമയെന്ന റെക്കോർഡും സ്വന്തമാക്കി. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ഈ ചിത്രം, വെറും 19 ദിവസം കൊണ്ട് 4.56 മില്യൺ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി വിറ്റഴിച്ചത്. നേരത്തെ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്ന ‘തുടരും’, ‘എമ്പുരാൻ’, ‘മഞ്ഞുമ്മൽ ബോയ്സ്’ തുടങ്ങിയ ബ്ലോക്ക്‌ബസ്റ്റർ സിനിമകളെ പിന്തള്ളിയാണ് ‘ലോക’ ഈ അസാധാരണ നേട്ടം കൈവരിച്ചത്.
അവിശ്വസനീയമായ ദൃശ്യാനുഭവവും, ചന്ദ്ര എന്ന കഥാപാത്രത്തെ കല്യാണി പ്രിയദർശൻ മികവോടെ അവതരിപ്പിച്ചതും ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായി. റിലീസ് ചെയ്തതുമുതൽ പ്രേക്ഷകർക്കിടയിൽ ചിത്രം വലിയ ചർച്ചാവിഷയമായി മാറിയിരുന്നു.
ബുക്ക് മൈ ഷോയിൽ ഇതുവരെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ പത്ത് മലയാള സിനിമകളുടെ പട്ടിക താഴെ നൽകുന്നു. ഈ പട്ടികയിൽ ഏറ്റവും ഒടുവിലായി വരുന്നത് പൃഥ്വിരാജ് ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ ആണ്. ഈ ചിത്രത്തിന്റെ ആകെ ടിക്കറ്റ് വിൽപ്പന 1.7 മില്യണായിരുന്നു.
*ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ മലയാള സിനിമകൾ*
ലോക: ചാപ്റ്റർ 1 – 4.56 മില്യൺ (19 ദിവസം)
തുടരും – 4.52 മില്യൺ
മഞ്ഞുമ്മൽ ബോയ്സ് – 4.32 മില്യൺ
എമ്പുരാൻ – 3.78 മില്യൺ
ആവേശം – 3.02 മില്യൺ
ആടുജീവിതം – 2.92 മില്യൺ
പ്രേമലു – 2.44 മില്യൺ
എആർഎം – 1.89 മില്യൺ
മാർക്കോ – 1.81 മില്യൺ
ഗുരുവായൂരമ്പല നടയിൽ – 1.70 മില്യൺ
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



