സ്റ്റെയ്ൻബാക്ക് റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റിന്റെ (RCIP) ഭാഗമായി വിദേശികളായ തൊഴിലാളികൾക്ക് നിയമപരമായ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി സ്റ്റെയ്ൻബാക്ക് ഇക്കണോമിക് ഡെവലപ്മെന്റ് വിഭാഗം ഔദ്യോഗികമായി അംഗീകരിച്ച തൊഴിലുടമകളുടെ പട്ടിക പുറത്തിറക്കി. ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ അംഗീകാരം ലഭിച്ചിരിക്കുന്നതിനാൽ, അവ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം.
പട്ടികയിൽ ആരോഗ്യപരിചരണ സേവനങ്ങളിൽ CO-Care Health Group Inc., വിദ്യാഭ്യാസ മേഖലയിലെ Kinder Korner Early Learning Centre Inc., നിർമാണ മേഖലയിലെ Penn-Co Construction Canada Ltd., എന്നിവ ഉൾപ്പെടുന്നു. കൂടാതെ, സാന്ത ലൂസിയ റെസ്റ്റോറന്റ്, വെസ്റ്റ്ലാൻഡ് ഇൻഷുറൻസ്, നിക്കൽ കമ്മ്യൂണിക്കേഷൻസ് (റോജേഴ്സ്), ലോവൻ വിൻഡോസ് & ഡോർസ്, ഇംപീരിയൽ മെറ്റൽ ഇൻഡസ്ട്രീസ് എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.
ഈ പട്ടിക IRCCയുടെ മാർഗ്ഗനിർദേശങ്ങൾക്കനുസൃതമായി പ്രസിദ്ധീകരിച്ചിട്ടുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾ തൊഴിലുടമകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്ന ജോലി ഒഴിവുകൾക്കാണ് അപേക്ഷിക്കേണ്ടത്. അനധികൃതമായി ബന്ധപ്പെട്ടാൽ ഗൈഡ്ലൈൻ ലംഘനം കണക്കാക്കപ്പെടുമെന്നും അതിന് നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.



