തിരുവനന്തപുരം: സംസ്ഥാനത്ത് 90-ല്‍ അധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016, 2021 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണയായി വോട്ട് കൂടുമ്പോൾ അത് സർക്കാരിനെ മാറ്റാനാണെന്ന് പ്രതിപക്ഷം (UDF) പറയാറുണ്ട്. എന്നാൽ ഇത്തവണ വോട്ട് കൂടിയത് സർക്കാരിനെ മാറ്റാനല്ലെന്നും പ്രതിപക്ഷത്തിന്റെ ഈ വാദം വെറുതെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണസ്വാധീനം കൊണ്ടാണ് യുഡിഎഫും എന്‍ഡിഎയും തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് എം വി ഗോവിന്ദന് ആരോപിച്ചു. കിറ്റും പണവും സാരിയും വിതരണം ചെയ്ത് ഉത്തരേന്ത്യന്‍ രീതിയിലുള്ള തെരഞ്ഞെടുപ്പ് വൈകൃതങ്ങളാണ് ഇത്തവണ കേരളത്തില്‍ കണ്ടത്. പോളിങ് ശതമാനത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. വോട്ടര്‍ പട്ടികയിലെ ക്രമീകരണത്തിന് ശേഷം വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 71 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ അസാധാരണമായ വോട്ടുവര്‍ധന ഉണ്ടായി എന്ന വാദം നിലനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദങ്ങളെ പരിഹസിച്ച അദ്ദേഹം, രാഷ്ട്രീയ പ്രവര്‍ത്തകര്‍ വനവാസത്തിന് പോകേണ്ടതില്ലെന്നും സതീശന് കേരളത്തില്‍ തന്നെ തുടരണമെന്നും പറഞ്ഞു. യുഡിഎഫിന്റെ നൂറ് സീറ്റ് അവകാശവാദം വെറും സ്വപ്നം മാത്രമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ച കാരണം ഇരുപതിനായിരത്തോളം ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് ഭരണഘടനാ ലംഘനമാണെന്നും എം വി ഗോവിന്ദന് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ബിജെപിക്ക് ഒരിടത്തും വിജയിക്കാനാകില്ലെന്നും ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകീകരിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
LDF will win more than 90 seats, will definitely continue to rule; MV Govindan rejects UDF arguments



