📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

സിപിഎം പടയൊരുക്കം: സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പിണറായിയും 9 മന്ത്രിമാരും വീണ്ടും ജനവിധി തേടുന്നു, ഷംസീറിനും മണിക്കും സീറ്റില്ല

Canada Varthakal by Canada Varthakal
March 15, 2026
in Kerala
Reading Time: 4 mins read
mv govindan

credits google

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു. ആകെ 86 സീറ്റുകളിലാണ് സിപിഎം ഇത്തവണ ജനവിധി തേടുന്നത്. ഇതിൽ 56 മണ്ഡലങ്ങളിലും നിലവിലെ എംഎൽഎമാർ തന്നെയാണ് വീണ്ടും മത്സരരംഗത്തുള്ളത്. പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് ഇത്തവണ മത്സരിക്കുന്നത്; അദ്ദേഹം തന്റെ സിറ്റിംഗ് മണ്ഡലമായ ധർമടത്ത് നിന്ന് തന്നെ ജനവിധി തേടും. അതേസമയം, സ്പീക്കർ എ.എൻ. ഷംസീർ, മുൻ മന്ത്രി എം.എം. മണി എന്നിവർക്ക് ഇത്തവണ സീറ്റ് നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

മന്ത്രിസഭയിലെ 9 അംഗങ്ങൾ ഇത്തവണയും മത്സരരംഗത്തുണ്ട്. പേരാവൂരിൽ കെ.കെ. ശൈലജ സ്ഥാനാർഥിയാകും. പി.എ. മുഹമ്മദ് റിയാസ് ബേപ്പൂരിലും, വി. ശിവൻകുട്ടി നേമത്തും, ആർ. ബിന്ദു ഇരിങ്ങാലക്കുടയിലും ജനവിധി തേടും. പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയെ ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല. അവിടെ ഒരു സ്വതന്ത്ര സ്ഥാനാർഥിയെയാകും പാർട്ടി പിന്തുണയ്ക്കുകയെന്നും ഇക്കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. തിരുവനന്തപുരം സെൻട്രൽ സീറ്റിലെ തീരുമാനം ആന്റണി രാജുവിനെതിരായ കോടതി വിധി വന്നതിന് ശേഷം മാത്രമായിരിക്കും കൈക്കൊള്ളുക.

ADVERTISEMENT

കൂടാതെ, അഞ്ച് സ്വതന്ത്ര സ്ഥാനാർഥികളെ കൂടി ഉൾപ്പെടുത്തുന്നതോടെ പട്ടിക പൂർണ്ണമാകും. കേരള കോൺഗ്രസുമായുള്ള സീറ്റ് ചർച്ചകൾ പുരോഗമിക്കുകയാണ്. കോവളം സീറ്റിൽ ഇത്തവണ സിപിഎം മത്സരിക്കില്ലെന്നും മറ്റ് പാർട്ടികളുടെ സീറ്റുകൾ ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് പാർട്ടിയെന്നും സെക്രട്ടറി അറിയിച്ചു. മട്ടന്നൂരിൽ വി.കെ. സനോജും, തളിപ്പറമ്പിൽ പി.കെ. ശ്യാമള ടീച്ചറും, കുന്നംകുളത്ത് എ.സി. മൊയ്തീനും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സ്വതന്ത്രരായി വി. അബ്ദുറഹ്മാൻ (താനൂർ), കെ.ടി. ജലീൽ (തവനൂർ), യു. ഷറഫലി (നിലമ്പൂർ) എന്നിവരും മത്സരരംഗത്തുണ്ടാകും. പുതുച്ചേരിയിലെ മാഹി മണ്ഡലത്തിൽ ടി. അശോക് കുമാർ സ്വതന്ത്രനായി മത്സരിക്കും.

സിപിഎം സ്ഥാനാർഥി പട്ടിക

  1. മഞ്ചേശ്വരം – കെ.ആർ. ജയാനന്ദ
  2. ഉദുമ -സി.എച്ച്‌ കുഞ്ഞമ്പു
  3. തൃക്കരിപ്പൂർ – വി.പി.പി മുസ്‌തഫ
  4. പയ്യന്നൂർ – ടി.ഐ. മധുസൂദനൻ
  5. തളിപ്പറമ്പ്‌ – പി.കെ. ശ്യാമള ടീച്ചർ
  6. അഴീക്കോട്‌ – കെ.വി. സുമേഷ്‌
  7. കല്ല്യാശ്ശേരി – എം. വിജിൻ
  8. ധർമ്മടം – പിണറായി വിജയൻ
  9. മട്ടന്നൂർ – വി.കെ. സനോജ്‌
  10. പേരാവൂർ – കെ.കെ. ശൈലജ
  11. തലശ്ശേരി – കാരായി രാജൻ
  12. മാനന്തവാടി – ഒ.ആർ. കേളു
  13. സുൽത്താൻബത്തേരി – എം.എസ്‌. വിശ്വനാഥൻ
  14. കുറ്റ്യാടി – കെ.പി. കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റർ
  15. പേരാമ്പ്ര – ടി.പി. രാമകൃഷ്‌ണൻ
  16. ബാലുശ്ശേരി – കെ.എം. സച്ചിൻദേവ്‌
  17. കൊയിലാണ്ടി – കെ.ദാസൻ
  18. കോഴിക്കോട്‌ നോർത്ത്‌ – തോട്ടത്തിൽ രവീന്ദ്രൻ
  19. ബേപ്പൂർ – പി.എ. മുഹമ്മദ്‌ റിയാസ്‌
  20. തിരുവമ്പാടി – ലിന്റോ ജോസഫ്‌
  21. പൊന്നാനി – എം.കെ.സക്കീർ
  22. വണ്ടൂർ – ഡോ. കെ.കെ. ദാമോദരൻ മാസ്റ്റർ
  23. പെരിന്തൽമണ്ണ – വി.പി. മുഹമ്മദ്‌ ഹനീഫ
  24. മങ്കട – എം.പി. അലവി
  25. തൃത്താല – എം.ബി. രാജേഷ്‌
  26. തരൂർ – പി.പി. സുമോദ്‌
  27. ആലത്തൂർ – ടി.എം.ശശി
  28. നെന്മാറ – കെ.പ്രേമൻ
  29. ഷൊർണ്ണൂർ – പി. മമ്മിക്കുട്ടി
  30. ഒറ്റപ്പാലം – കെ. പ്രേംകുമാർ
  31. കോങ്ങാട്‌ – കെ.ശാന്തകുമാരി
  32. മലമ്പുഴ – എ. പ്രഭാകരൻ
  33. കുന്നംകുളം – എ.സി. മൊയ്‌തീൻ
  34. ചേലക്കര – യു.ആർ. പ്രദീപ്‌
  35. മണലൂർ – സി. രവീന്ദ്രനാഥ്‌
  36. ഗുരുവായൂർ – എൻ.കെ. അക്‌ബർ
  37. പുതുക്കാട്‌ – കെ.കെ. രാമചന്ദ്രൻ
  38. ഇരിങ്ങാലക്കുട – ആർ. ബിന്ദു
  39. വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി
  40. അങ്കമാലി – സാജു പോൾ
  41. ആലുവ – എ.എം. ആരിഫ്‌
  42. കുന്നത്തുനാട്‌ – പി.വി. ശ്രീനിജിൻ
  43. വൈപ്പിൻ – എം.ബി. ഷൈനി
  44. കളമശ്ശേരി – പി. രാജീവ്‌
  45. തൃക്കാക്കര – പുഷ്‌പാദാസ്‌
  46. കൊച്ചി – കെ.ജെ. മാക്‌സി
  47. തൃപ്പൂണിത്തുറ – കെ.എൻ. ഉണ്ണികൃഷ്‌ണൻ
  48. കോതമംഗലം – ആന്റണി ജോൺ
  49. ഉടുമ്പൻചോല – കെ.കെ. ജയചന്ദ്രൻ
  50. ദേവികുളം – എ.രാജ
  51. ഏറ്റുമാനൂർ – വി.എൻ. വാസവൻ
  52. കോട്ടയം – കെ.അനിൽകുമാർ
  53. പുതുപ്പള്ളി – കെ.എം.രാധാകൃഷ്‌ണൻ
  54. അരൂർ – ദലീമ
  55. ആലപ്പുഴ – പി.പി.ചിത്തരഞ്‌ജൻ
  56. അമ്പലപ്പുഴ – എച്ച്‌. സലാം
  57. കായംകുളം – യു.പ്രതിഭ
  58. ചെങ്ങന്നൂർ – സജി ചെറിയാൻ
  59. മാവേലിക്കര – എം.എസ്‌. അരുൺ കുമാർ
  60. ആറന്മുള – വീണാ ജോർജ്ജ്‌
  61. കോന്നി – കെ.യു. ജനീഷ്‌കുമാർ
  62. കൊട്ടാരക്കര – കെ.എൻ. ബാലഗോപാൽ
  63. കുണ്ടറ – എസ്‌.എൽ. സജികുമാർ
  64. ഇരവിപുരം – എം. നൗഷാദ്‌
  65. കൊല്ലം – എസ്‌. ജയമോഹൻ
  66. വർക്കല – വി. ജോയി
  67. ആറ്റിങ്ങൽ – ഒ.എസ്‌. അംബിക
  68. വാമനപുരം – ഡി.കെ മുരളി
  69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
  70. വട്ടിയൂർക്കാവ്‌ – വി.കെ. പ്രശാന്ത്‌
  71. നേമം – വി. ശിവൻകുട്ടി
  72. കാട്ടാക്കട – ഐ.ബി. സതീഷ്‌
  73. അരുവിക്കര – ജി. സ്റ്റീഫൻ
  74. നെയ്യാറ്റിൻകര – കെ. ആൻസലൻ
  75. പാറശ്ശാല – സി.കെ. ഹരീന്ദ്രൻ

സ്വതന്ത്രർ

  1. കുന്നമംഗലം – പി.ടി.എ. റഹീം
  2. താനൂർ – വി. അബ്‌ദുറഹ്മാൻ
  3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കൽ
  4. നിലമ്പൂർ – യു. ഷറഫലി
  5. തവനൂർ – കെ.ടി. ജലീൽ
  6. ചവറ – സുജിത്‌ വിജയൻ

പുതുച്ചേരി നിയമസഭാ മണ്ഡലം

മാഹി – ടി. അശോക്‌ കുമാർ (സ്വതന്ത്രൻ)

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

CPM Gears Up for Battle: Candidate List Announced; Pinarayi and 9 Ministers to Contest, Shamseer and Mani Out

Ad 1
Ad 2
Ad 3

Related Posts

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി
Kerala

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി

by Canada Varthakal
April 1, 2026
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; രഞ്ജിത്ത് ആശുപത്രിയില്‍ തുടരുന്നു, നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് മൊഴി
Kerala

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; രഞ്ജിത്ത് ആശുപത്രിയില്‍ തുടരുന്നു, നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് മൊഴി

by Canada Varthakal
April 1, 2026
ranjith
Kerala

യുവനടിയെ പീഡിപ്പിച്ചെന്ന് പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.