ഇസ്ലാമാബാദ്: നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്യിബയുടെ പ്രമുഖ കമാൻഡർ ബിലാൽ ആരിഫ് സറാഫി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ മുരിദ്കെയിലെ ലഷ്കറിന് സമീപമാണ് സംഭവം നടന്നത്. സ്വന്തം കുടുംബാംഗങ്ങൾ തന്നെയാണ് ബിലാലിനെ വെടിവെച്ചും കുത്തിയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കുടുംബപരമായ തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ പങ്കുള്ളവരെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.
ലഷ്കർ-ഇ-ത്വയ്യിബയുടെ മുരിദ്കെ കേന്ദ്രം കേന്ദ്രീകരിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും അവർക്ക് തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിൽ പരിശീലനം നൽകുന്നതിനും നേതൃത്വം നൽകിയിരുന്ന വ്യക്തിയാണ് ബിലാൽ ആരിഫ്. യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതിലും സംഘടനയുടെ അജണ്ടകൾ പ്രചരിപ്പിക്കുന്നതിലും ഇയാൾ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ, ഇന്ത്യയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഇയാൾ ഉൾപ്പെട്ടിരുന്നില്ല. കൊലപാതകത്തിന് ശേഷമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇവയുടെ വിശ്വാസ്യത അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ ഇന്ന് അതിന്റെ ഇരയായി മാറുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. 2026-ലെ ഗ്ലോബൽ ടെററിസം ഇൻഡക്സ് പ്രകാരം ലോകത്ത് ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി പാകിസ്ഥാൻ മാറി. 2025-ൽ മാത്രം ആയിരത്തിലധികം ആക്രമണങ്ങളിലായി 1,139 മരണങ്ങളാണ് അവിടെ റിപ്പോർട്ട് ചെയ്തത്. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങൾ ഭീകരവാദത്തെ നിയന്ത്രിക്കുന്നതിൽ മുന്നേറുമ്പോൾ, തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ പോലുള്ള സംഘടനകളുടെ സാന്നിധ്യം പാകിസ്ഥാനിലെ സുരക്ഷാ സാഹചര്യം വഷളാക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Lashkar commander Bilal Arif killed; indications are that relatives carried out the murder after Eid prayers
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



