ശനിയാഴ്ച ഹാൽട്ടണിലെ ഹൈവേ 401 ൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഒരാൾക്ക് പരിക്ക്. കേംബ്രിഡ്ജിൽ നിന്നുള്ള 40 വയസ്സുള്ള ഒരു സ്ത്രീയാണ് മരിച്ചത്. ഇവരുടെ മകളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെയിംസ് സ്നോ പാർക്ക്‌വേയ്ക്ക് സമീപം ഗാർഡ് റെയിലിൽ ഇടിക്കുകയായിരുന്നു. സ്ത്രീ തന്റെ മകളുമായി കിഴക്കോട്ട് വാഹനമോടിച്ചു പോകവേയാണ് അപകടമെന്ന് പ്രവിശ്യാ പോലീസ് പറഞ്ഞു. ഇതിന് പിന്നാലെ നാല് പേർ സഞ്ചരിച്ചിരുന്ന ഒരു പിക്കപ്പ് ട്രക്ക് അവരുടെ വാഹനത്തിൽ ഇടിച്ചു.സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല.
ADVERTISEMENT



