സാസ്കാച്ചവനിൽ ഇന്ത്യൻ ഹെഡിന് സമീപത്ത്നിന്ന് ആഞ്ചല കെന്നഡി എന്ന 27കാരിയെ കാണാതായതായി ഇന്ത്യൻ ഹെഡ് ആർസിഎംപി അറിയിച്ചു. ജൂൺ 20 ന് ഉച്ചയ്ക്ക് ഏകദേശം 2:26 ന് ഇന്ത്യൻ ഹെഡിന് സമീപമുള്ള ഹൈവേ 1 ൽ ഒരു വയസ്സുള്ള മകൾ ഐവി അൻഹാൾട്ടിനൊപ്പമാണ് ആഞ്ചലയെ കാണാതായത്. ഇവർ മാനിറ്റോബയിലേക്ക് പോയിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഏകദേശം 5 അടി 8 ഇഞ്ച് ഉയരവും 200 പൗണ്ട് ഭാരവുമുള്ള യുവതിക്ക് നീല നിറത്തിലുള്ള കണ്ണുകളാണുള്ളത്. ഇടതുകൈയ്യിൽ ടീകപ്പുകളുടെയും റോസാപ്പൂവിന്റെയും ടാറ്റുവും വലതുകൈയ്യിൽ ഫുൾസ്ലീവ് ടാറ്റുവുമുണ്ട്. കാണാതാകുന്ന സമയത്ത് നീല വസ്ത്രമാണ് യുവതി ധരിച്ചിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു.
ആഞ്ചലയെയോ കുഞ്ഞിനെയോ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 310-RCMP എന്ന നമ്പറിൽ ഇന്ത്യൻ ഹെഡ് RCMP-യെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



