ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കാനഡയിലെ മലയാളി ഹെൽപ്പ്. ഓഗസ്റ്റ് 30-ന്, ശനിയാഴ്ച ഒന്റാരിയോയിലെ കേംബ്രിഡ്ജ് ഫ്രഞ്ച് ക്ലബ്ബിലാണ് കെ.ഡബ്ല്യു. കാർണിവൽ നടക്കുന്നത്. രാവിലെ 11 മണി മുതൽ രാത്രി 9 മണിവരെയാണ് പരിപാടികൾ. മാവേലിയെ വരവേൽക്കുന്ന ഈ ആഘോഷത്തിൽ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വടംവലി, ഡാൻസ് കോമ്പറ്റീഷൻ, മെഗാ തിരുവാതിര, ഓണച്ചന്ത, നൃത്തം, സംഗീതം, ഡി.ജെ., ഫുഡ് സ്റ്റാളുകൾ എന്നിവയെല്ലാം ഓണാഘോഷത്തിന് മാറ്റുകൂട്ടും.

കഴിഞ്ഞ വർഷം മുതലാണ് മലയാളി ഹെൽപ്പ് ഓണക്കാലത്ത് കാർണിവൽ സംഘടിപ്പിക്കാൻ തുടങ്ങിയത്. The canadian home, Manoj karatha
Ranju koshy mortgage brocker എന്നിവരാണ് പരിപാടിയുടെ സ്പോൺസർമാർ. കാനഡയിലെ എംപിമാരും എംപിപിമാരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷം 3,000 പേരാണ് ഓണാഘോഷത്തിന് എത്തിയത്. ഇത്തവണയും വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. സൗജന്യ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ ഓണം കെ.ഡബ്ല്യു. കാർണിവലിനൊപ്പം ആഘോഷിക്കാൻ കാനഡയിലെ എല്ലാ മലയാളികളെയും പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി മലയാളി ഹെൽപ്പിന്റെ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം റിനിൽ – 2262012603
Onam celebrations in Canada with Malayali Help; KW Carnival on August 30



