80 റൺസിന്റെ വമ്പൻ ജയം
IPL-ൽ ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സൺറൈസേഴ്സ് ഹൈദരാബാദിനെ 80 റൺസിന് പരാജയപ്പെടുത്തി. ഇഡൻ ഗാർഡൻസിൽ നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടിയിരുന്നു. തുടർന്ന് മറുപടി ബാറ്റിംഗിൽ ഹൈദരാബാദ് 120 റൺസിന് പുറത്തായി.
ആദ്യ ബാറ്റ് ചെയ്ത കൊൾകത്തക്ക് ഓപ്പണർമാരായ സുനിൽ നരെയ്ൻ, ക്വിന്റൻ ഡി കോക്ക് എന്നിവരെ വേഗത്തിൽ നഷ്ടമായിരുന്നു,എന്നാൽ അജിങ്ക്യ റഹാനെയും അങ്ക്രിഷ് രഘുവംശിയും ഇന്നിംഗ്സ് സ്ഥിരത കൈവരിച്ചു. വെങ്കടേഷ് അയ്യരുടെ ആക്രമണോത്സുക ബാറ്റിംഗ് ഇന്നിംഗ്സിന് വേഗത പകർന്നു.അവസാന ഓവറുകളിൽ റിങ്കു സിംഗ് കൂടി കത്തികയറിയതോടെ കൊൽക്കത്ത സ്കോർ 200 തൊട്ടു.
201 റൺസ് ലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് തുടക്കം മുതലെ തിരിച്ചടികളായിരുന്നു. വൈഭവ് അരോറയും ഹർഷിത് റാണയും ആദ്യ മൂന്ന് ഓവറുകൾക്കുള്ളിൽ ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നീ പ്രധാന ടോപ് ഓർഡർ ബാറ്റ്സ്മാന്മാരെ പുറത്താക്കി എസ്ആർഎച്ചിനെ പ്രതിരോധത്തിലാക്കി.മദ്യനിരയിൽ ചെറുത്തുല്പിനായി ക്ലാസ്സെനും മെൻഡിസും ശ്രമിച്ചെങ്കിലും
KKR-ന്റെ ബൗളിംഗ് നിര മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മത്സരം ഏകപക്ഷീയമായി. ഈ വിജയത്തിലൂടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ മുന്നേറിയതോടൊപ്പം റൺ റേറ്റിലും ഗണ്യമായ നേട്ടം കൈവരിച്ചു.



