കാനഡയുടെ ഭവന പദ്ധതി പ്രതിസന്ധിയിൽ: പുതിയ ഏജൻസി 26,000 വീടുകൾ മാത്രം നൽകും – PBO റിപ്പോർട്ട്
ഇന്ത്യൻ വംശജർക്ക് ആശ്വാസവാർത്ത: PIO കാർഡ് OCI ആക്കാൻ വീണ്ടും സമയം നീട്ടി; അവസാന തീയതി അറിഞ്ഞോ?
അമേരിക്കൻ ഡോളറിന്റെ റെക്കോഡ് കുതിപ്പ്: രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്
‘മാനസികാരോഗ്യത്തിന് ഭീഷണി, ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി’!: കാനഡയിൽ ഇത്തരം പരസ്യങ്ങൾ നിരോധിക്കണമെന്ന് ആവശ്യം
'പൊതുഇടങ്ങളിൽ പ്രാർഥനകൾ വേണ്ട, മതചിഹ്നങ്ങൾക്കും വിലക്ക്'; ക്യുബെക്കിൽ മതപരമായ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
ADVERTISEMENT
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
Canada Varthakal
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്: തദ്ദേശപ്പോരിനുള്ള തീയതികൾ പ്രഖ്യാപിച്ചു; വോട്ടെണ്ണൽ ഡിസംബർ 13-ന്

Canada Varthakal by Canada Varthakal
November 10, 2025
in Kerala
Reading Time: 1 min read
കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്: തദ്ദേശപ്പോരിനുള്ള തീയതികൾ പ്രഖ്യാപിച്ചു; വോട്ടെണ്ണൽ ഡിസംബർ 13-ന്

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എം ഷാജഹാൻ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടം ഡിസംബർ ഒൻപതിനും രണ്ടാം ഘട്ടം ഡിസംബർ പതിനൊന്നിനും നടക്കും. ഡിസംബർ 13-ന് വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകൾ രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തും. ഇതോടെ, തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാന തീയതികളും കമ്മീഷൻ അറിയിച്ചു. നാമനിർദേശ പത്രികകൾ നവംബർ 14 മുതൽ നൽകാം. നവംബർ 21 ആണ് പത്രിക നൽകാനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആയിരിക്കും. ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം അനുവദിക്കുക. പ്രായമായവർക്കോ മാധ്യമ പ്രവർത്തകർക്കോ ഈ സൗകര്യം ഇത്തവണ ലഭ്യമല്ല. വെള്ളിയാഴ്ച അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ആകെ 2,84,30,761 വോട്ടർമാരാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക. ഇതിൽ 1,34,12470 പുരുഷ വോട്ടർമാരും 1,50,18,010 സ്ത്രീ വോട്ടർമാരും ഉൾപ്പെടുന്നു. 281 ട്രാൻസ്‌ജെൻഡർ വോട്ടർമാരും 2841 പ്രവാസി വോട്ടർമാരുമുണ്ട്.

സുരക്ഷയ്ക്കും സുതാര്യതയ്ക്കും ഊന്നൽ നൽകിക്കൊണ്ടുള്ള ഒരുക്കങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്. ആകെ 33,746 പോളിംഗ് സ്റ്റേഷനുകളാകും സജ്ജമാക്കുക. ഇതിൽ 28,127 എണ്ണം പഞ്ചായത്തുകളിലും 3,204 എണ്ണം മുനിസിപ്പാലിറ്റികളിലും 2,015 എണ്ണം നഗരസഭകളിലുമായിരിക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 1,80,000 ഉദ്യോഗസ്ഥരെ നിയോഗിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി 70,000 പോലീസുകാരെ വിന്യസിക്കും. വ്യാജവാർത്തകൾ, എഐയുടെ ദുരുപയോഗം എന്നിവ തടയാനായി പ്രത്യേക നിരീക്ഷണ സമിതിയെ രൂപീകരിക്കും. മോണിറ്ററിങ്ങിനായി മറ്റൊരു സമിതിയും പ്രവർത്തിക്കും. വോട്ടെടുപ്പിനും വോട്ടെണ്ണലിനും സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്താനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. മട്ടന്നൂർ നഗരസഭയിലെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കുന്നതായിരിക്കും.

Canada Varthakal

Canada Varthakal

Related Posts

dileep
Kerala

ക്വട്ടേഷന് കാരണം ദിലീപ്-കാവ്യ ബന്ധം സംബന്ധിച്ച വെളിപ്പെടുത്തൽ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വാദങ്ങൾ പുറത്ത്

December 5, 2025
rahul
Kerala

രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൽ നിന്ന് പുറത്ത്; നടപടി ജാമ്യം നിഷേധിച്ചതിന് പിന്നാലെ

December 4, 2025
Movie theatre CCTV clips are being sold as soft porn
Kerala

തിയറ്ററുകളിലെ സ്വകാര്യ നിമിഷങ്ങൾ സൈബർ പോൺ ചന്തയിൽ! ഞെട്ടിച്ച് അന്വേഷണം; കേരളത്തിലെ തിയറ്ററുകളിൽ നിന്നും ദൃശ്യങ്ങൾ ചോർന്നു?

December 3, 2025
rahul easwar
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; അതിജീവിതയെ അപമാനിച്ച രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ

November 30, 2025
nisa
Kerala

കാനഡയിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്, ഇരയായത് നിരവധി യുവാക്കൾ; തൃശൂർ സ്വദേശിനി അറസ്റ്റിൽ

November 29, 2025
kanathil jameela
Kerala

കാനത്തിൽ ജമീല എം.എൽ.എ അന്തരിച്ചു

November 30, 2025

Follow Us

Browse by Category

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© 2025 Canada Varthakal. All Rights Reserved.

No Result
View All Result
  • Home
  • Canada
    • Alberta
    • British Columbia
    • Manitoba
    • New Brunswick
    • Newfoundland and Labrador
    • Nova Scotia
    • Ontario
    • Niagara
    • Prince Edward Island
    • Quebec
    • Saskatchewan
  • Immigration
  • India
  • Kerala
  • Politics
  • Climate
  • Health
  • World
  • Sports
  • Entertainment
  • INSIGHT
  • Contact Us

© 2025 Canada Varthakal. All Rights Reserved.